കുവൈറ്റ് സിറ്റി: അമേരിക്കന്‍ എഫ് 15 യുദ്ധ വിമാനം കുവൈത്തില്‍ തകര്‍ന്നു വീണു. പൈലറ്റുമാര്‍ രക്ഷപെട്ടു. വിമാനം തകര്‍ന്നു വീഴുന്നതിന്റെയും രക്ഷപ്പെട്ട പൈലറ്റുമാരുടെയും ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.
ഇറാന്‍ ആക്രണത്തില്‍ തകര്‍ന്നതാണോ എന്നതില്‍ വ്യക്തതയില്ല. അബദ്ധത്തില്‍ വെടിവെച്ചിട്ടതാകാമെന്ന റിപ്പോര്‍ട്ടുകളും ഉണ്ട്. മിസൈല്‍, ഡ്രോണ്‍ ആക്രമണ ഭീഷണികളെ തുടര്‍ന്ന് അമേരിക്കന്‍ പൗരന്മാരോട് സുരക്ഷിത സ്ഥാനങ്ങളില്‍ കഴിയാന്‍ അഭ്യര്‍ത്ഥിച്ച് യുഎസ് എംബസി കുവൈറ്റില്‍ മുന്നറിയിപ്പ് പുറത്തിറക്കിയിട്ടുണ്ട്.
'കുവൈറ്റിന് മുകളില്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളുടെ ഭീഷണി തുടരുകയാണ്. എംബസിയിലേക്ക് വരരുത്. നിങ്ങളുടെ വീടുകളില്‍ താഴത്തെ നിലകളിലും ജനലുകളില്‍ നിന്ന് അകന്നും സുരക്ഷിതമായി കഴിയുക. പുറത്തിറങ്ങരുത്'- യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് കോണ്‍സുലേറ്റ് അഫയേഴ്സ് എക്സില്‍ പോസ്റ്റ് ചെയ്തു.
സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ അമേരിക്കയുമായി ചര്‍ച്ചക്കില്ലെന്ന് ഇറാനിയന്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജാനി അറിയിച്ചു. ഖൊമേനി കൊല്ലപ്പെട്ടതിന് പിന്നാലെ അമേരിക്കയുമായി ആണവ ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ താന്‍ വീണ്ടും ശ്രമിച്ചുവെന്ന യുഎസ് മാധ്യമങ്ങളുടെ അവകാശവാദങ്ങള്‍ അലി ലാരിജാനി നിഷേധിച്ചു. 'ഞങ്ങള്‍ അമേരിക്കയുമായി ചര്‍ച്ചയ്ക്കില്ല' - അദേഹം വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.