ഡോളര്‍ കരുത്താര്‍ജിക്കുന്നു: ആഗോള വിപണിയില്‍ സ്വര്‍ണ വിലയില്‍ ഇടിവ്

ഡോളര്‍ കരുത്താര്‍ജിക്കുന്നു: ആഗോള വിപണിയില്‍ സ്വര്‍ണ വിലയില്‍ ഇടിവ്

മുംബൈ: ആഗോള വിപണിയില്‍ യു.എസ് ഡോളറിന്റെ മൂല്യം ഉയര്‍ന്നതിനെ തുടര്‍ന്ന് സ്വര്‍ണ വിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം വലിയ കുതിപ്പ് പ്രകടിപ്പിച്ച ശേഷമാണ് ചൊവ്വാഴ്ച വില താഴേക്ക് പോയത്. യു.എസ് ഫെഡറല്‍ റിസര്‍വിന്റെ വരാനിരിക്കുന്ന പലിശ നിരക്ക് സംബന്ധിച്ച തീരുമാനത്തെ വിപണി ഉറ്റുനോക്കുന്നതും നിലവിലെ ചാഞ്ചാട്ടത്തിന് കാരണമായിട്ടുണ്ട്.

ഇന്നത്തെ വ്യാപാരത്തിന്റെ ആദ്യ ഘട്ടത്തില്‍ സ്‌പോട്ട് ഗോള്‍ഡ് വില 0.5 ശതമാനം ഇടിഞ്ഞ് ഔണ്‍സിന് 4056.03 ഡോളറിലെത്തി. ഓഗസ്റ്റില്‍ വിതരണം ചെയ്യാനുള്ള യു.എസ് ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് വിലയും 0.5 ശതമാനം കുറഞ്ഞ് 4056.70 ഡോളറായി മാറുകയായിരുന്നു. ഇതിനിടെ ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് താല്‍കാലിക അയവ് വന്നത് ക്രൂഡ് ഓയില്‍ വില കുറയാന്‍ ഇടയാക്കിയിട്ടുണ്ട്. ഇറാനുമായുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ കരാറിന് സാധ്യതയുണ്ടെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയെങ്കിലും, ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ആക്രമണം പുനരാരംഭിക്കുമെന്നും അദേഹം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഡോളര്‍ ഒരു മാസത്തിനിടയിലെ ഉയര്‍ന്ന നിരക്കിലേക്ക് എത്തിയത് മറ്റ് കറന്‍സികള്‍ കൈവശമുള്ളവര്‍ക്ക് സ്വര്‍ണം വാങ്ങുന്നത് കൂടുതല്‍ ചെലവേറിയതാക്കി. ഫെഡറല്‍ റിസര്‍വിന്റെ രണ്ട് ദിവസത്തെ നയരൂപീകരണ യോഗം ചൊവ്വാഴ്ച ആരംഭിച്ച സാഹചര്യത്തില്‍ പലിശ നിരക്ക് വര്‍ധനയ്ക്കുള്ള സാധ്യത വ്യാപാരികള്‍ നിരീക്ഷിച്ചു വരികയാണ്. ഈ യോഗത്തില്‍ പലിശ നിരക്കില്‍ മാറ്റമുണ്ടായേക്കില്ലെന്നാണ് കരുതുന്നതെങ്കിലും വരാനിരിക്കുന്ന സെപ്റ്റംബര്‍ യോഗത്തില്‍ പലിശ നിരക്ക് ഉയരാനുള്ള സാധ്യത വിപണി ശക്തമായി കാണുന്നുണ്ട്.

സ്വര്‍ണത്തിന് പുറമേ മറ്റ് വിലയേറിയ ലോഹങ്ങളിലും ഇടിവ് അനുഭവപ്പെട്ടു. സ്‌പോട്ട് സില്‍വര്‍ വില 1.7 ശതമാനം കുറഞ്ഞ് ഔണ്‍സിന് 57.39 ഡോളറിലും, പ്ലാറ്റിനം വില 0.8 ശതമാനം കുറഞ്ഞ് 1,608.20 ഡോളറിലും എത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.