മെല്‍ബണ്‍: കാഞ്ഞിരപ്പള്ളി അമല കമ്മ്യൂണിക്കേഷന്‍സിന്റെ 399-ാമത് നാടകമായ 'മറിയം ദി മദര്‍ ഓഫ് ഗോഡ്' ഓസ്ട്രേലിയന്‍ പര്യടനത്തിന് തുടക്കമായി. സെപ്റ്റംബര്‍ 19 ന് അഡ്ലെയ്ഡില് നടന്ന രണ്ട് പ്രദര്‍ശനങ്ങളോടെയാണ് നാടകത്തിന് തുടക്കമായത്. മെല്‍ബണ്‍ സിറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഈ ഓസ്ട്രേലിയന്‍ പര്യടനം സെപ്റ്റംബര്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായി രാജ്യത്തെ പ്രമുഖ നഗരങ്ങളിലും റീജിയണല്‍ കേന്ദ്രങ്ങളിലും തുടരും.
ടീം മറിയം ടൈറ്റില്‍ സ്പോണ്സര് ചെയ്യുന്ന നാടകത്തിന് എയ്റോ ഹബ്, ലീഡ് ദി വേ എന്നിവര്‍ പിന്തുണ നല്കുന്നു. പ്രൈം ലെന്‍ഡ്, ടോണിയോ ലോയേഴ്സ്, പോള്‍സ് ട്രാവല്‍ സൊല്യൂഷന്‍സ് എന്നിവരാണ് കോ-സ്പോണ്‍സര്‍മാര്‍.
തിയതികളും കേന്ദ്രങ്ങളും
2026 സെപ്റ്റംബര്‍ 19: അഡ്ലെയ്ഡ് (രണ്ട് ഷോകള്‍),സെപ്റ്റംബര്‍ 24: മെല്‍ബണ്‍ സൗത്ത്-ഈസ്റ്റ്, സെപ്റ്റംബര്‍ 27: ഷെപ്പര്ട്ടണ്
2026 ഒക്ടോബര്‍ 02: ബ്രിസ്ബേന്‍ നോര്‍ത്ത്, ഒക്ടോബര്‍ 03: കബൂള്‍ച്ചര്‍ / ബന്ദാബര്‍ഗ്, ഒക്ടോബര്‍ 04: ബ്രിസ്ബേന്‍ സൗത്ത്, ഒക്ടോബര്‍ 10: ഇപ്സ്വിച്ച് (രണ്ട് ഷോകള്‍), ഒക്ടോബര്‍ 17: സിഡ്നി (പാരമറ്റ - രണ്ട് ഷോകള്‍), ഒക്ടോബര്‍ 23: സിഡ്നി (ക്യാമ്പ്ബെല്‍ടൗണ്‍), ഒക്ടോബര്‍ 24: ഓറഞ്ച്, ഒക്ടോബര്‍ 25: സിഡ്നി (ഹോള്‍സ്വര്‍ത്തി), ഒക്ടോബര്‍ 30: വാഗ വാഗ, ഒക്ടോബര്‍ 31: കാന്‍ബറ (രണ്ട് ഷോകള്‍)
2026 നവംബര്‍ 01: മെല്‍ബണ്‍ കത്തീഡ്രല്‍, നവംബര്‍ 02: മെല്‍ബണ്‍ കത്തീഡ്രല്‍, നവംബര്‍ 06: മെല്‍ബണ്‍ വെസ്റ്റ്, നവംബര്‍ 07: ബലാററ്റ്, നവംബര്‍ 08: ബെന്‍ഡിഗോ
പ്രവാസി മലയാളി സമൂഹത്തിന് വേറിട്ടൊരു ദൃശ്യാനുഭവം സമ്മാനിക്കുന്ന ഈ നാടകത്തിന്റെ വരുന്ന പ്രദര്‍ശനങ്ങളുടെ ടിക്കറ്റ് ബുക്കിങിനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി പ്രാദേശിക സംഘാടകരുമായി ബന്ധപ്പെടാവുന്നതാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.