ബൺബറിയിൽ വി. തോമാശ്ലീഹായുടെ തിരുനാളും സൺഡേ സ്കൂൾ വാർഷികവും ഭക്തിനിർഭരമായി ആഘോഷിച്ചു

ബൺബറിയിൽ വി. തോമാശ്ലീഹായുടെ തിരുനാളും സൺഡേ സ്കൂൾ വാർഷികവും ഭക്തിനിർഭരമായി ആഘോഷിച്ചു

ബൺബറി: ബൺബറി സെന്റ് തോമസ് സീറോമലബാർ മിഷനിൽ ഇടവക മധ്യസ്ഥനായ വി. തോമാശ്ലീഹായുടെ തിരുനാളും സൺഡേ സ്കൂൾ വാർഷികവും 2026 ഒക്ടോബർ 24-ന് ഈസ്റ്റ് ബൺബരിയിലെ 1 റോഡ്‌സ്റ്റഡ് സ്ട്രീറ്റിലുള്ള ദേവാലയത്തിൽ ആഘോഷപൂർവ്വം കൊണ്ടാടി. വികാരി ഫാ. അജിത്ത് ചെറിയക്കര, അസി. വികാരി ഫാ. ജിതിൻ ജോയി എന്നിവരുടെയും നരോജിൻ സെന്റ് ജോസഫ് ചർച്ചിലെ ഫാ. ജോയ് ആന്റസൺ, സെന്റ് പാട്രിക്സ് കത്തീഡ്രലിലെ ഫാ. നേഥൻ ബാരി എന്നിവരുടെയും സഹകരണത്തോടെയാണ് തിരുനാൾ ചടങ്ങുകൾ നടന്നത്.

കൈക്കാരന്മാരും പാരിഷ് കൗൺസിലും തിരുനാൾ പ്രസുദേന്തിമാരും ചടങ്ങുകൾക്ക് നേതൃത്വം നൽകി. ഒക്ടോബർ 24-ന് രാവിലെ ഒമ്പത് മണിക്ക് പ്രസുദേന്തിവാഴ്ചയോടെ തിരുനാൾ കർമ്മങ്ങൾക്ക് തുടക്കമായി. തുടർന്ന് ആഘോഷപൂർവ്വമായ തിരുനാൾ കുർബാനയും ലദീഞ്ഞും ഭക്തിനിർഭരമായ പ്രദക്ഷിണവും നടന്നു.

ഇതിനുപുറമേ സൺഡേ സ്കൂൾ വാർഷികാഘോഷവും അധ്യാപകരെ ആദരിക്കുന്ന ചടങ്ങും വിശ്വാസികൾക്കായുള്ള സ്നേഹവിരുന്നും ഭംഗിയായി നടത്തി. ഈ വർഷത്തെ തിരുനാളിനോടനുബന്ധിച്ച് പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ചുമതലയേൽക്കലും നടന്നു.

ഇതുവരെ മികച്ച സേവനം നൽകിയ പഴയ കൈക്കാരന്മാരായ സജീഷ് മാത്യു, ജോഫി ജോസഫ് എന്നിവർക്ക് ചടങ്ങിൽ നന്ദി അറിയിക്കുകയും അഭിനന്ദനങ്ങൾ അർപ്പിക്കുകയും ചെയ്തു. തുടർന്ന് പുതിയ കൈക്കാരന്മാരായി ലിൻസി ജോസഫ്, പ്രിൻസ് സി. പൗലോസ് എന്നിവർ ഔദ്യോഗികമായി ചുമതലയേറ്റെടുത്തു. പുതിയ കമ്മിറ്റിക്ക് ആശംസകളും പഴയ കമ്മിറ്റിക്ക് നന്ദിയും അറിയിച്ചുകൊണ്ട് ചടങ്ങുകൾ സമാപിച്ചു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.