തൂഫാന്‍ രണ്ടാം ഘട്ടം സെപ്റ്റംബര്‍ 28 മുതല്‍; പുതിയ ആന്റി നാര്‍ക്കോട്ടിക് ഇന്‍വെസ്റ്റിഗേഷന്‍ ടീം രൂപീകരിച്ച് സര്‍ക്കാര്‍

തൂഫാന്‍ രണ്ടാം ഘട്ടം സെപ്റ്റംബര്‍ 28 മുതല്‍; പുതിയ ആന്റി നാര്‍ക്കോട്ടിക് ഇന്‍വെസ്റ്റിഗേഷന്‍ ടീം രൂപീകരിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: തൂഫാന്‍ രണ്ടാം ഘട്ടം സെപ്റ്റംബര്‍ 28 ന് ആരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. അന്തര്‍ സംസ്ഥാന ലഹരി സംഘങ്ങളിലേക്കുള്ള അന്വേഷണത്തിന് പുതിയ ആന്റി നാര്‍ക്കോട്ടിക് ഇന്‍വെസ്റ്റിഗേഷന്‍ ടീം രൂപീകരിച്ചെന്നും അദേഹം വ്യക്തമാക്കി.

എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് അന്വേഷണ പുതിയ സംഘത്തിന്റെ യൂണിറ്റ്. 10,918 കേസുകളാണ് തൂഫാന്റെ ഭാഗമായി ഇതുവരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മലപ്പുറം എംഡിഎംഎ കേസുമായി ബന്ധപ്പെട്ട് എസ്പി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തില്‍ നാലുപേരെ കൂടി പിടികൂടിയിട്ടുണ്ട്.

ഇതോടെ കേസില്‍ ആകെ 13 പേരാണ് പിടിക്കപ്പെട്ടത്. ഗുജറാത്ത്, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നാണ് പ്രതികള്‍ പിടിയിലായത്. ഡല്‍ഹി, ബംഗാള്‍, നോയിഡ എന്നിവിടങ്ങളില്‍ നിന്നാണ് സംഘം ലഹരി കടത്തിയത്. പ്രതികള്‍ പണം നല്‍കിയവരെക്കുറിച്ചും സംഘം അന്വേഷിക്കുന്നുണ്ട്. ലഹരിക്കേസില്‍ മുഖം നോക്കാതെയുള്ള നടപടികളാണ് പൊലീസ് സ്വീകരിച്ചു വരുന്നതെന്നും ചെന്നിത്തല പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.