വാഷിങ്ടണ്‍: ഗ്രീന്‍ലന്‍ഡിന്റെ സുരക്ഷാ നിയന്ത്രണം പൂര്‍ണമായും അമേരിക്ക ഏറ്റെടുത്തതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇതുമായി ബന്ധപ്പെട്ട് ഡെന്‍മാര്‍ക്കുമായി ധാരണയിലെത്തിയതായും തന്ത്രപ്രധാനമായ ആര്‍ട്ടിക് ദ്വീപില്‍ സുരക്ഷയ്ക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി ശാശ്വതമായ നിയന്ത്രണം യു.എസിന് ലഭിക്കുമെന്നും അദേഹം വ്യക്തമാക്കി.
ഗ്രീന്‍ലന്‍ഡിന്റെ തന്ത്രപ്രധാന ഭൂമിശാസ്ത്രപരമായ സ്ഥാനവും ധാതുസമ്പത്തും ലക്ഷ്യമിട്ട് ദേശീയ സുരക്ഷയുടെ പേരില്‍ ദ്വീപ് ബലമായി പിടിച്ചെടുക്കുമെന്ന് ട്രംപ് നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. തുടര്‍ന്നുണ്ടായ നയതന്ത്ര ചര്‍ച്ചകള്‍ക്കൊടുവിലാണ് സുരക്ഷാ ചുമതല പൂര്‍ണമായും യു.എസ് ഏറ്റെടുക്കുന്ന കരാറിലേക്ക് എത്തിച്ചേര്‍ന്നത്.
അമേരിക്കയ്ക്ക് യാതൊരുവിധ സാമ്പത്തിക ചെലവുമില്ലാതെയാണ് ഈ കരാര്‍ നിലവില്‍ വരുന്നതെന്ന് ട്രംപ് അവകാശപ്പെട്ടു. പുതിയ വ്യവസ്ഥകള്‍ പ്രകാരം യു.എസിന്റെ പ്രത്യേക അനുമതിയില്ലാതെ ശത്രു രാജ്യങ്ങള്‍ക്കോ മറ്റ് ശക്തികള്‍ക്കോ ഗ്രീന്‍ലന്‍ഡില്‍ സൈനിക സാന്നിധ്യം ഉറപ്പാക്കാനോ സാമ്പത്തിക നിക്ഷേപങ്ങള്‍ നടത്താനോ സാധിക്കില്ല.
അതേസമയം പുതിയ കരാര്‍ ആര്‍ട്ടിക്, വടക്കന്‍ അറ്റ്‌ലാന്റിക് മേഖലകളിലെ സുരക്ഷ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സന്‍ പ്രതികരിച്ചു. എന്നാല്‍ ട്രംപ് സോഷ്യല്‍ മീഡിയയിലൂടെ നടത്തിയ ചില അവകാശവാദങ്ങളെക്കുറിച്ച് അവര്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഡെന്‍മാര്‍ക്ക് പാര്‍ലമെന്റിന്റെ അംഗീകാര നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം അടുത്ത ആഴ്ച നടക്കുന്ന ഐക്യരാഷ്ട്രസഭാ പൊതുസഭയില്‍ വെച്ച് കരാര്‍ ഔദ്യോഗികമായി ഒപ്പ് വെയ്ക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.