പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധകാഹളം: ജോർദാനിൽ ഡ്രോൺ ആക്രമണവുമായി ഇറാൻ; തിരിച്ചടിക്ക് ഒരുങ്ങി അമേരിക്ക

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധകാഹളം: ജോർദാനിൽ ഡ്രോൺ ആക്രമണവുമായി ഇറാൻ; തിരിച്ചടിക്ക് ഒരുങ്ങി അമേരിക്ക

കയ്‌റോ: ഇറാനും അമേരിക്കയും തമ്മിൽ നിലനിന്നിരുന്ന താൽക്കാലിക സമാധാനാന്തരീക്ഷം തകർത്ത് പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു. ജോർദാനിൽ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തെ തുടർന്ന് മേഖലയിൽ പുതിയ യുദ്ധഭീതി പടർന്നു.

ജോർദാനിലെ സെന്റ്കോം ആസ്ഥാനവും മുവാഫഖ് സാൽതി വ്യോമതാവളവും ലക്ഷ്യമിട്ടാണ് ഇസ്‍ലാമിക് റെവലൂഷണറി ഗാർഡ് ആക്രമണം നടത്തിയതെന്ന് പ്രസ്താവനയിൽ അറിയിച്ചത്. അഞ്ച് ഡ്രോണുകൾ ജോർദാൻ സൈന്യം വെടിവെച്ചിട്ടു.

ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണവുമായി ബന്ധപ്പെട്ട സംഘർഷങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ അവസാനിച്ചതായി അറിയിച്ചതിന് പിന്നാലെയാണ് പുതിയ സംഭവവികാസങ്ങൾ. അനുമതിയില്ലാതെ ഹോർമുസ് കടക്കാൻ ശ്രമിച്ച ഒരു ചരക്കുകപ്പൽ ആക്രമിച്ചതായും മൂന്നെണ്ണം തടഞ്ഞതായും ഐആർജിസി. വ്യക്തമാക്കിയിട്ടുണ്ട്.

ഇതിനിടയിൽ യെമെനിലെ ഇറാൻ പിന്തുണയുള്ള ഹൂതി വിമതർ ചെങ്കടലിലൂടെ പോയ 'എൻസിസി. ഘസൽ' എന്ന എണ്ണക്കപ്പലിനെതിരെയും ആക്രമണം നടത്തി.

അമേരിക്കൻ സൈന്യത്തെ ലക്ഷ്യമിട്ടുള്ള ഈ നീക്കങ്ങളെ തുടർന്ന് ഇറാനെതിരെ ശക്തമായ സൈനിക നടപടികൾക്ക് യു.എസ് സെൻട്രൽ കമാൻഡ് തയ്യാറെടുക്കുന്നതായാണ് സൂചന. ഇറാഖിലെ ഇറാൻ അനുകൂല സംഘങ്ങളും യു.എസ് സഖ്യസേനയും തമ്മിൽ പുതിയ പോർമുഖം തുറന്നതും പശ്ചിമേഷ്യയെ കൂടുതൽ അസ്ഥിരമാക്കിയിരിക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.