ടെഹ്റാൻ: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനി കൊല്ലപ്പെട്ടതായി ഇറാൻ സ്ഥിരീകരണം നടത്തിയതോടെ പിൻഗാമി ആരാകുമെന്ന കാര്യത്തിൽ ചർച്ചകൾ ആരംഭിച്ചു. പലരുടെയും പേരുകൾ ഉയർന്ന് കേൾക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഖൊമേനിയുടെ പിൻഗാമി ആരാകുമെന്ന കാര്യത്തിൽ പല പേരുകൾ ഉയർന്നു കേൾക്കുന്നുണ്ട്. ഖൊമേനിയുടെ പകരക്കാരായി എത്താൻ സാധ്യതയുള്ളവരെല്ലാം അറുപതുകളുടെ മധ്യത്തിലും അവസാനത്തിലും പ്രായമുള്ളവരാണ്. യുഎസ് ആസ്ഥാനമായുള്ള കൗൺസിൽ ഓൺ ഫോറിൻ റിലേഷൻസ് പല പേരുകൾ പങ്കുവെക്കുന്നുണ്ട്.
ഹൊജ്ജത്തുൽ എസ്ലാം മൊഹ്‌സെൻ കോമി, ആയത്തുള്ള അലിറേസ അറഫി, ആയത്തുള്ള മൊഹ്‌സെൻ അരാക്കി, ആയത്തുള്ള ഘോലം ഹൊസൈൻ മൊഹ്‌സെനി എജെയ്, ആയത്തുള്ള ഹാഷിം ഹൊസൈനി ബുഷെഹ്രി എന്നിവരുടെ പേരുകളാണ് ഖൊമേനിയുടെ പിൻ ഗാമികളുടെപട്ടികയിലുള്ളത്. ഗാർഡിയൻ കൗൺസിലിലും വിദഗ്ദ്ധരുടെ അസംബ്ലിയിലും അംഗവുമായ മുതിർന്ന മതനേതാവായ ആയത്തുള്ള അലിറേസ അറഫിയുടെ പേരാണ് പ്രധാനമായും ഉയർന്ന് കേൾക്കുന്നത്.
ഖൊമേനിയുടെ ഓഫീസിലെ പ്രധാന ഉപദേഷ്ടാവായ ഹൊജ്ജത് - ഉൽ - എസ്ലാം മൊഹ്‌സെൻ കോമി ആണ് മറ്റൊരാൾ. ഖൊമേനിയുമായി അടുത്ത ബന്ധമുള്ള വിശ്വസ്ത വ്യക്തിയായാണ് അദേഹം. അസംബ്ലിയിലെ ദീർഘകാല അംഗമായ ആയത്തുള്ള മൊഹ്‌സെൻ അരാക്കിയുടെ പേരും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മതപരമായ യോഗ്യതകളും അനുഭവവും ഉള്ളയാളാണ് മൊഹ്‌സെൻ അരാക്കി. ഇറാന്റെ നീതിന്യായ മേധാവിയായ ആയത്തുള്ള ഘോലം ഹൊസൈൻ മൊഹ്‌സെനി എജെയ് ആണ് മറ്റൊരു നേതാവ്. മുതിർന്ന പുരോഹിതനായ മൊഹ്‌സെനി ഭരണപരമായ പരിചയമുള്ള വ്യക്തിയാണ്.
ഖൊമേനിയുടെ സംസ്കാരം ഉൾപ്പെടെയുള്ള വിവരങ്ങൾ ഇറാൻ പുറത്തുവിട്ടിട്ടില്ല. ഖമേനിയുടെ മരണത്തിൽ ഇറാൻ ഭരണകൂടം 40 ദിവസത്തെ ദേശീയ ദുഖാചരണം പ്രഖ്യാപിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.