ടെഹ്‌റാൻ : ഇറാനിലെ സ്കൂളിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 40 വിദ്യാർഥിനികൾ കൊല്ലപ്പെട്ടു. മിനാബിലെ സ്കൂളിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇറാന് മിനാബിൽ സൈനിക കേന്ദ്രമുണ്ട്.
ഇറാനിലെ ദക്ഷിണ ഇറാനിലെ ഹോർമോസ്ഗാൻ പ്രവിശ്യയിലുള്ള മിനാബിലെ പെൺകുട്ടികളുടെ ഒരു സ്‌കൂളിൽ ഇസ്രായേൽ ആക്രമണം നടത്തിയതായി ഇറാന്റെ സർക്കാർ ഉടമസ്ഥതയിലുള്ള ഐആർഎൻഎ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനിയുടെ ടെഹ്‌റാൻ നഗര മധ്യത്തിലുള്ള വസതിയെ ലക്ഷ്യം വച്ചാണ് ആദ്യ ആക്രമണങ്ങൾ നടന്നത്. ആ സമയത്ത് അദേഹം അവിടെ ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ല. ഇറാനിയൻ തലസ്ഥാനത്ത് നിന്ന് പുക ഉയരുന്നത് കാണാമായിരുന്നതായി അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.