കോവിഡ് മാതാപിതാക്കളുടെ ജീവന്‍ കവര്‍ന്നു; പത്ത് വയസുകാരന്‍ തനിച്ചായി

കോവിഡ് മാതാപിതാക്കളുടെ ജീവന്‍ കവര്‍ന്നു; പത്ത് വയസുകാരന്‍ തനിച്ചായി

തൃശ്ശൂര്‍: കോവിഡ് വ്യാപനം രൂക്ഷമായതോടെ ഉറ്റവര്‍ നഷ്ടപ്പെട്ടവരുടെ വേദന സ്ഥിരം കാഴ്ചയാണ്. എന്നാല്‍ മണലൂര്‍ അയ്യപ്പന്‍കാവ് ക്ഷേത്രത്തിനടുത്തുള്ള കൊച്ചുവീട്ടിലെ പത്തു വയസ്സുകാരന്റെ നഷ്ടം ഒരു നാടിന്റെ തന്നെ വേദനയായി മാറിയിരിക്കുകയാണ്. ഇന്ന് അവന്‍ തനിച്ചാണ്. സ്‌നേഹിക്കാനും ശാസിക്കാനും അവന്റെ മാതാപിതാക്കള്‍ ഇനിയില്ല. മാതാപിതാക്കളുടെ തണലില്‍ കഴിയേണ്ട പ്രായത്തില്‍ അലന്‍ ഒറ്റയ്ക്കായി.

പഞ്ചായത്തിന്റെ സഹായത്തോടെ നിര്‍മിച്ചതാണ് അവന്റെ ചെറിയ വീട്. രണ്ടു ദിവസം മുമ്പ് അലന്റെ അച്ഛന്‍ ചുള്ളിപ്പറമ്പില്‍ സുഭാഷ് കോവിഡ് ബാധിച്ച് മരിച്ചു. അതിന് രണ്ടാഴ്ച മുമ്പാണ് അമ്മ ജിജി കോവിഡ് ബാധിച്ച് മരിച്ചത്. ഇരട്ട സഹോദരന്‍ വര്‍ഷങ്ങള്‍ക്ക് മുന്നേ അസുഖം മൂലം മരിച്ചു. അലന് കോവിഡ് ബാധിച്ചെങ്കിലും ഭേദമാകുകയായിരുന്നു.

രണ്ടു വര്‍ഷം മുമ്പാണ് അലന്റെ അച്ഛന്‍ സുഭാഷിന് മണലൂര്‍ സഹകരണ ബാങ്കിന്റെ മൂന്നാം ശാഖയില്‍ സ്ഥിരനിയമനം കിട്ടിയത്. ആ ശമ്പളത്തില്‍ കുടുംബം സന്തോഷമായി കഴിയവെയാണ് കോവിഡ് കരിനിഴല്‍ വീഴ്ത്തിയത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ എത്തിച്ചയുടനെയാണ് അലന്റെ അമ്മ ജിജി മരിച്ചത്. അതിന്റെ ചടങ്ങ് കഴിഞ്ഞയുടന്‍ സുഭാഷ് പരിശോധന നടത്തിയെങ്കിലും നെഗറ്റീവായിരുന്നു. എന്നാല്‍, പിന്നീട് സ്ഥിതി വഷളായി. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു സുഭാഷിന്റെ മരണം.

നാട്ടുകാര്‍ക്ക് ഏറെ പ്രിയങ്കരനും പൊതുപ്രവര്‍ത്തകനുമായിരുന്നു സുഭാഷ്. മണലൂര്‍ പഞ്ചായത്തിലെ നാലാം വാര്‍ഡിലാണ് അലന്റെ വീട്. ഇപ്പോള്‍ വാര്‍ഡ് അംഗം രാഗേഷ് കണിയാംപറമ്പിലിന്റെയും നാട്ടുകാരുടെയും തണലിലാണ് അലന്‍. മണലൂര്‍ സെയ്ന്റ് ഇഗ്‌നേഷ്യസ് യു.പി. സ്‌കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അലന്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.