തൃശൂര്‍: പൊലീസുകാരുടെ ആവശ്യങ്ങളും പരാതികളും ജില്ലാ പൊലീസ് മേധാവിയെ ധരിപ്പിക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം. പുതിയ സംവിധാനം തൃശ്ശൂര്‍ സിറ്റി പോലീസ് ഇന്നു മുതല്‍ നടപ്പിലാക്കും. ഇതിന്റെ കാര്യക്ഷമതയില്‍ മതിപ്പ് പ്രകടിപ്പിച്ച ഡി.ജി.പി. ലോക്നാഥ് ബെഹ്റ സംവിധാനം സംസ്ഥാനമൊട്ടാകെ നടപ്പാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വ്യാഴാഴ്ച ഇതിന്റെ ഉദ്ഘാടനം നടക്കും. സെന്റര്‍ ഫോര്‍ എംപ്ലോയീ എന്‍ഹാന്‍സ്മെന്റ് ആന്‍ഡ് ഡെവലപ്മെന്റ് (സീഡ്) എന്നാണ് പദ്ധതിയുടെ പേര്. പൊലീസുകാര്‍ക്കായി കഴിഞ്ഞ വര്‍ഷം തുടങ്ങിയ ക്ഷേമപദ്ധതിയാണ് ഓണ്‍ലൈനിലേക്ക് കൂടുതല്‍ സൗകര്യങ്ങളോടെ മാറ്റിയത്. തൃശ്ശൂര്‍ സിറ്റി പൊലീസിലെ സൈബര്‍ വിങ്ങും സോഷ്യല്‍ മീഡിയ സെല്ലും ചേര്‍ന്നാണ് സീഡ് വികസിപ്പിച്ചത്. കോവിഡ് ബാധിച്ച പൊലീസുകാര്‍ക്ക് സഹായം എത്തിക്കാനാണ് കഴിഞ്ഞ വര്‍ഷം ഇത് തുടങ്ങിയത്. പുതിയ സംവിധാനപ്രകാരം, കോവിഡ് സംബന്ധമായ ആവശ്യങ്ങള്‍ക്കു പുറമേ സര്‍വീസ് സംബന്ധമായവയും അറിയിക്കാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.