കൊച്ചി: നിയമസഭ തിരഞ്ഞെടുപ്പില്‍ നിലവിലുണ്ടായിരന്ന ഏക സീറ്റുകൂടി നഷ്ടപ്പെടുത്തി കനത്ത തോല്‍വിക്ക് ഇടവരുത്തിയ ബിജെപി സംസ്ഥാന നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കി മിസോറാം ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍പിള്ള കേന്ദ്ര നേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കി.
പ്രതിപക്ഷ നേതാവായി വി.ഡി സതീശന്റെ വരവ് ചൂണ്ടിക്കാണിച്ച് കോണ്‍ഗ്രസ് പോലും ശക്തമായ തിരുത്തല്‍ നടപടികള്‍ക്ക് ആരംഭം കുറിച്ചെന്നും എന്നാല്‍ ബിജെപി നേതാക്കള്‍ മനഃപൂര്‍വം ഇരുട്ടില്‍ തപ്പുകയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ബിജെപി വോട്ടു വിറ്റെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണം ഗൗരവമുള്ളതാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും കിട്ടാത്തത് ചിലരുടെ ഉദാസീന സമീപനം കാരണമാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
നിലവിലുള്ളായിരുന്ന നിയമസഭാ സീറ്റുകൂടി നഷ്ടപ്പെടുത്തിയത് സംസ്ഥാന നേതാക്കളുടെ ഏകോപനമില്ലായ്മയാണ്. പരസ്പരം വിശ്വാസത്തിലെടുക്കാതെയുള്ള പ്രവര്‍ത്തന രീതി പരാജയത്തിന്റെ ആഘാതം കൂട്ടി. ഭൂരിപക്ഷം നേതാക്കള്‍ക്കും കേന്ദ്ര ഭരണത്തില്‍ പങ്കുപറ്റുന്നതില്‍ മാത്രമാണ് താല്‍പര്യമെന്നും ശ്രീധരന്‍പിള്ള രഹസ്യമായി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.