സര്‍ക്കാര്‍ സേവനങ്ങള്‍ എല്ലാം ഓണ്‍ലൈനാക്കും; ആരോഗ്യ മേഖലയ്ക്ക് 1,000 കോടി, പാവപ്പെട്ടവര്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ്

സര്‍ക്കാര്‍ സേവനങ്ങള്‍ എല്ലാം ഓണ്‍ലൈനാക്കും; ആരോഗ്യ മേഖലയ്ക്ക് 1,000 കോടി, പാവപ്പെട്ടവര്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ്

തിരുവനന്തപുരം: വികസന, ജനക്ഷേമ പരിപാടികള്‍ വിശദീകരിച്ച് രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗം നിയമസഭയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അവതരിപ്പിച്ചു. ജനാധിപത്യത്തിലും മതനിരപേക്ഷതയിലും വികസനത്തിലും സര്‍ക്കാര്‍ ഉറച്ച നിലപാട് സ്വീകരിക്കും.

മുന്‍ സര്‍ക്കാര്‍ തുടങ്ങിയ പദ്ധതികള്‍ തുടരും. ക്ഷേമ, വികസന പദ്ധതികള്‍ നിലനിര്‍ത്തും. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുമെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ വ്യക്തമാക്കി. നയപ്രഖ്യാപന പ്രസംഗത്തിനായി രാവിലെ ഒമ്പതുമണിയോടെ നിയമ സഭയിലെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സ്പീക്കര്‍ എം.ബി രാജേഷും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് സ്വീകരിച്ചു.

നയപ്രഖ്യാപന പ്രസംഗത്തിലെ പ്രധാന പരാമര്‍ശങ്ങള്‍:


കോവിഡ് ഒന്നാം തരംഗത്തില്‍ സമഗ്ര പാക്കേജ് നടപ്പാക്കി.
കോവിഡ് മരണനിരക്ക് നിയന്ത്രിച്ച് നിര്‍ത്താന്‍ സാധിച്ചു.
നാനൂറ് കോടി രൂപ ചിലവു വരുന്ന ഭക്ഷ്യകിറ്റുകള്‍ 19 ലക്ഷം കുടുംബങ്ങള്‍ക്ക് നല്‍കി.
ആരോഗ്യ മേഖലയിലെ സമഗ്ര പാക്കേജിനായി 1,000 കോടി രൂപ മാറ്റിവെച്ചു.
കുടുംബശ്രീ വഴി 2,000 കോടി രൂപയുടെ വായ്പ നല്‍കി.
പെന്‍ഷന്‍ ഉള്‍പ്പെടെയുള്ളവ കുടിശിക തീര്‍പ്പാക്കാനായി 14,000 കോടി രൂപ മാറ്റിവെച്ചു.
കോവിഡ് പ്രതിരോധ വാക്സിന്‍ എല്ലാവര്‍ക്കും സൗജന്യമായി നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ ഉള്‍പ്പെടെ മുന്നോട്ടുവന്നു.

ആശുപത്രികളില്‍ ഐ.സി.യു ബെഡ്ഡുകളും വെന്റിലേറ്ററുകളും ഓക്സിജന്‍ വിതരണവും വര്‍ധിപ്പിച്ചു.
ഒന്നാം കോവിഡ് തരംഗത്തെ കൈകാര്യം ചെയ്യുന്നതില്‍ ജില്ലാ ഭരണകൂടങ്ങളും തദ്ദേശ ഭരണകൂടങ്ങളും നിര്‍ണായക പങ്കുവഹിച്ചു.
6.6%സാമ്പത്തിക വളര്‍ച്ചയാണ് ഈ വര്‍ഷത്തെ സര്‍ക്കാര്‍ ലക്ഷ്യം. എന്നാല്‍ കോവിഡ് രണ്ടാം തരംഗം പ്രതികൂലമായി ബാധിക്കുന്നു.
റവന്യു വരുമാനത്തില്‍ കുറവ് ഉണ്ടായേക്കാം. സാമ്പത്തിക വളര്‍ച്ച കൈവരിക്കാനുള്ള ശ്രമങ്ങള്‍ക്ക് കോവിഡ് ഭീഷണി ഉയര്‍ത്തുന്നു.


എല്ലാ സര്‍ക്കാര്‍ സേവനങ്ങളും ഓണ്‍ലൈനാക്കും.
കെ ഫോണ്‍ പദ്ധതി സമയ ബന്ധിതമായി നടപ്പാക്കും.
താഴെത്തട്ടില്‍ ഉള്ളവരുടെ ഉന്നമനം ലക്ഷ്യം ഇട്ടുള്ള നയ പരിപാടികള്‍ തുടരും.
സംസ്ഥാനത്തെ എല്ലാ കൃഷി ഭവനുകളും സ്മാര്‍ട്ട് കൃഷി ഭവനുകളാക്കും.
കേരള കാര്‍ഷിക സര്‍വകലാശാലയില്‍നിന്നും മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുമുള്ള ഗവേഷണ ഫലങ്ങള്‍ പൂര്‍ണമായും ഉല്‍പാദന വര്‍ധനയ്ക്കായി ഉപയോഗപ്പെടുത്തും.
അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ കര്‍ഷകരുടെ വരുമാനം 50% വര്‍ധിപ്പിക്കും. പട്ടയനടപടികള്‍ ഊര്‍ജിതമാക്കും.
കര്‍ഷകര്‍ക്കുള്ള വെറ്ററിനറി സേവനങ്ങള്‍ക്കായി 152 ബ്ലോക്ക് പഞ്ചായത്തുകളിലും ആംബുലന്‍സ് സൗകര്യം ഏര്‍പ്പെടുത്തും
യുവസംരംഭകരെയും സേവന ദാതാക്കളെയും ലക്ഷ്യമിട്ട് 25 കോര്‍പറേറ്റീവ് സൊസൈറ്റികള്‍ രൂപവത്കരിക്കും.
പാഡി കോഓപ്പറേറ്റീവ് സൊസൈറ്റി രൂപവത്കരിക്കും.
പാലക്കാട് മാതൃകയില്‍ രണ്ട് ആധുനിക റൈസ് മില്ലുകള്‍ സ്ഥാപിക്കും.

കേരളത്തിലെ നവോത്ഥാന നായകരുടെ പേരില്‍ ജില്ലകളില്‍ ഒന്നുവീതം കള്‍ച്ചറല്‍ കോംപ്ലക്സുകള്‍ നിര്‍മിക്കും.
കേരള കള്‍ച്ചറല്‍ മ്യൂസിയം സ്ഥാപിക്കും.
സാംസ്‌കാരിക പരിപാടികള്‍ക്കായി പ്രാദേശിക സാസ്‌കാരിക കേന്ദ്രങ്ങള്‍ ഒരുക്കും.
ഇലക്ട്രോണിക് ഫയല്‍ പ്രൊസസിങ് സമ്പ്രദായം എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും നടപ്പാക്കും
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്‍ഡ് മാനേജ്മെന്റ് കേരളയെ കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സസ്, ഇന്നോവേഷന്‍ ആന്‍ ടെക്നോളജിയാക്കി മാറ്റും.

വിമുക്തി മിഷനും സര്‍ക്കാര്‍ ആശുപത്രികളും സംയുക്തമായി 14 വിമുക്തി ഡീഅഡിക്ഷന്‍ സെന്ററുകള്‍ സ്ഥാപിച്ചു. ഇതുവരെ 44,673 പേര്‍ ഈ ഡീഅഡിക്ഷന്‍ സെന്ററുകളില്‍ ചികിത്സ തേടിയിട്ടുണ്ട്.
വാര്‍ഡ് മെമ്പറോ കൗണ്‍സിലറോ കണ്‍വീനര്‍ ആയിട്ടുള്ള വിമുക്തി ജാഗ്രതാ സമിതികള്‍ രൂപവത്കരിക്കും.
സ്‌കൂളുകളും കോളേജ് കാമ്പസുകളും ലഹരിമുക്തമാക്കുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. നിലവില്‍ 5741 ആന്റി ഡ്രഗ് ക്ലബ്ബുകള്‍ കോളേജുകളിലും സ്‌കൂളുകളിലുമായി പ്രവര്‍ത്തിക്കുന്നുണ്ട്. ആന്റി ഡ്രഗ് ക്ലബുകള്‍ എല്ലാ സ്വകാര്യ-പൊതുമേഖലാ സ് കൂളുകളിലേക്കും വ്യാപിപ്പിക്കും.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.