രാജ്യദ്രോഹക്കുറ്റത്തിന് പരിധി നിശ്ചയിക്കേണ്ട സമയമായെന്ന് സുപ്രീം കോടതി

രാജ്യദ്രോഹക്കുറ്റത്തിന് പരിധി നിശ്ചയിക്കേണ്ട സമയമായെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: രാജ്യദ്രോഹ കുറ്റത്തിന് പരിധി നിശ്ചയിക്കേണ്ട സമയമായെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി രാജ്യദ്രോഹമെന്തെന്ന് കോടതി വ്യക്തമാക്കേണ്ട സമയമാണെന്നും നിരീക്ഷിച്ചു.

'ഐ.പി.സിയുടെ 124 എ, 153 എന്നീ വകുപ്പുകള്‍ക്ക് വ്യാഖ്യാനം ആവശ്യമാണെന്ന് ഞങ്ങള്‍ കരുതുന്നു. പ്രത്യേകിച്ചും മാധ്യമ സ്വാതന്ത്ര്യത്തിന്റേയും അഭിപ്രായം സ്വാതന്ത്ര്യത്തിന്റേയും അവകാശങ്ങള്‍ സംബന്ധിച്ച്'- ജസ്റ്റിസ് ചന്ദ്രചൂഡ് അടങ്ങിയ ബഞ്ച് വ്യക്തമാക്കി. ആന്ധ്രപ്രദേശിലെ രണ്ടു ദൃശ്യ മാധ്യമങ്ങള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ നടപടി തടഞ്ഞു കൊണ്ടാണ് സുപ്രീംകോടതി പരാമര്‍ശം.

ദൃശ്യ മാധ്യമങ്ങള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ ആന്ധ്രപ്രദേശ് സര്‍ക്കാര്‍ നടപടി മാധ്യമങ്ങളെ നിശബ്ദമാക്കാനാണെന്നും സുപ്രീം കോടതി വിമര്‍ശിച്ചു. വൈഎസ്ആര്‍ കോണ്‍ഗ്രസ് വിമത നേതാവിന്റെ പ്രതികരണം പ്രക്ഷേപണം ചെയ്തതിന് പിന്നാലെയാണ് ടിവി 5 ന്യൂസ്, എ.ബി.എന്‍ ആന്ധ്ര ജ്യോതി എന്നീ ചാനലുകള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. സംസ്ഥാന സര്‍ക്കാരിന്റെ കോവിഡ് വ്യാപന നിയന്ത്രണ പരിപാടികളുടെ നടത്തിപ്പിനെ വിമത എംപി കനുമുരി രഘുരാമ കൃഷ്ണം രാജു വിമര്‍ശിച്ചത് പ്രക്ഷേപണം ചെയ്തതാണ് കേസെടുക്കാന്‍ കാരണം.

കോവിഡുമായി ബന്ധപ്പെട്ട് വിമര്‍ശനമുന്നയിക്കുന്ന പൗരന്‍മാര്‍ക്കെതിരെ സര്‍ക്കാരുകള്‍ കേസെടുക്കരുതെന്ന് സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇത് ആന്ധ്ര സര്‍ക്കാര്‍ ലംഘിച്ചുവെന്ന് ചാനലുകള്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.






വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.