അല്‍ ഫലാഹ് സര്‍വകലാശാല ചെയര്‍മാന്‍ അറസ്റ്റില്‍; നടപടി കള്ളപ്പണ നിരോധന നിയമപ്രകാരം

അല്‍ ഫലാഹ് സര്‍വകലാശാല ചെയര്‍മാന്‍ അറസ്റ്റില്‍; നടപടി കള്ളപ്പണ നിരോധന നിയമപ്രകാരം

ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടന കേസുമായി ബന്ധപ്പെട്ട് സംശയനിഴലില്‍ നില്‍ക്കെ അല്‍ ഫലാഹ് സര്‍വകലാശാല ചെയര്‍മാന്‍ അറസ്റ്റില്‍. കള്ളപ്പണ നിരോധന നിയമപ്രകാരമാണ് അല്‍ ഫലാഹ് സര്‍വകലാശാല ചെയര്‍മാനായ ജാവേദ് അഹമ്മദ് സിദ്ദീഖിയെ അറസ്റ്റ് ചെയ്തത്. ഇന്നലെ നടന്ന റെയ്ഡിന് പിന്നാലെയാണ് ഇഡിയുടെ നടപടി.

സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ചാവേറായ ഡോക്ടര്‍ ഉമര്‍ നബിയുടെയും ഫരീദാബാദില്‍ അറസ്റ്റിലായ മുസമിലിന്റെയും അല്‍ ഫലാഹ് യൂണിവേഴ്സിറ്റിയിലെ മുറികളില്‍ നിന്ന് പിടിച്ചെടുത്ത ഡയറിയില്‍ വലിയ സ്‌ഫോടന പരമ്പരയാണ് ആസൂത്രണം ചെയ്തതെന്ന ഞെട്ടിക്കുന്ന വിവരങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു.

സര്‍വകലാശാലയുടെ സ്ഥാപക ചെയര്‍മാന്‍ ജവാദ് അഹമ്മദ് സിദ്ദിഖിയുടെ സഹോദരന്‍ ഹമൂദ് അഹമ്മദ് സിദ്ദിഖിയെ ഒന്നിലധികം നിക്ഷേപ തട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ട് മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ജവാദ് അഹമ്മദും അറസ്റ്റിലാകുന്നത്. കലാപവും കൊലപാതകശ്രമവും ഉള്‍പ്പെടെ കുറഞ്ഞത് നാല് കേസുകളിലെങ്കിലും ഹമൂദിനെ വിവിധ അന്വേഷണ ഏജന്‍സികള്‍ തിരയുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.