ദുബായ്: കോവിഡ് വാക്സിനായി വാട്സ് അപ്പിലൂടെ ബുക്ക് ചെയ്യാനുളള സൗകര്യമൊരുക്കി ദുബായ് ഹെല്‍ത്ത് അതോറിറ്റി. 800342 എന്ന നമ്പറിലേക്കാണ് വാക്സിന്‍ ബുക്ക് ചെയ്യാനായി സൗകര്യമൊരുക്കിയിട്ടുളളത്. സന്ദേശം അയച്ചുതുടങ്ങുന്ന നിമിഷം തന്നെ ബുക്കിംഗ് നടപടികള്‍ ആരംഭിക്കും.
ഇംഗ്ലീഷിലാണ് സന്ദേശമയക്കേണ്ടത്. ആർട്ടിഫിഷ്യൽ ഇന്റലിജന്‍സ് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി തയ്യാറാക്കിയ പ്രത്യേക സംവിധാനമാണ് ഇതിനായി ദുബായ് ഹെൽത്ത് അതോറിറ്റി ഉപയോഗിക്കുന്നത്. ഉപയോക്താക്കൾക്ക് മെഡിക്കൽ റെക്കോർഡ് നമ്പർ ( എം.ആർ.എൻ ) ഉണ്ടായിരിക്കണം .
വാക്സിനെടുക്കാന്‍ ആഗ്രഹിക്കുന്ന കേന്ദ്രം തെരഞ്ഞെടുക്കാനുളള സൗകര്യവും ഇതിലൂടെ ലഭ്യമാണ്. സേവനം 24 മണിക്കൂറും ലഭ്യമാകും. നേരത്തെ കോവിഡുമായി ബന്ധപ്പെട്ടുളള സംശയങ്ങള്‍ ഉന്നയിക്കാനായി വാട്സ് അപ്പ് സൗകര്യം ദുബായ് ഹെല്‍ത്ത് അതോറിറ്റി ഏർപ്പെടുത്തിയിരുന്നു. ബുക്കിംഗ് നടത്തേണ്ടതെങ്ങനെയെന്ന് വ്യക്തമാക്കുന്ന വീഡിയോയും ഡിഎച്ച്എ ട്വീറ്റ് ചെയ്തിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.