മസ്‌ക്കറ്റ്: സിറോ മലബാർ കത്തോലിക്കാ അസോസിയേഷൻ (എസ്.എം.സി.എ) ഫുട്ബോൾ ടൂർണമെന്റിന്റെ രണ്ടാം സീസൺ ആവേശോജ്ജ്വലമായ മത്സരങ്ങൾക്കൊടുവിൽ സമാപിച്ചു. സീനിയർ ലീഗിൽ ഗാല മോർത്ത് സ്മൂനി ജാക്കബൈറ്റ് സിറിയൻ ഓർത്തഡോക്സ് പള്ളി കിരീടം കരസ്ഥമാക്കി. യൂത്ത് ലീഗിൽ റൂവി സെൻറ് പീറ്റർ ആൻഡ് പോൾ കത്തോലിക്കാ പള്ളിയും ജൂനിയർ വിഭാഗത്തിൽ എസ്.എം.സി.എ എ ടീമും ചാമ്പ്യൻമാരായി.
മൊത്തം 28 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ എല്ലാ ടീമുകളും മികച്ച പ്രകടനം കാഴ്ചവെച്ചു. സീനിയർ ലീഗിൽ ഒമാൻ സിറോ മലങ്കര കത്തോലിക്ക കമ്മ്യൂണിറ്റി രണ്ടാം സ്ഥാനവും റൂവി മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവക മൂന്നാം സ്ഥാനവും നേടി. യൂത്ത് ലീഗിൽ റൂവി മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവക രണ്ടാം സ്ഥാനവും മാർത്തോമ്മാ ചർച്ച് ഒമാൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ജൂനിയർ വിഭാഗത്തിൽ ഗാല സെൻറ് പോൾ മാർത്തോമ്മാ പള്ളി രണ്ടാം സ്ഥാനവും ഒമാൻ സിറോ മലങ്കര കത്തോലിക്ക കൂട്ടായ്മ മൂന്നാം സ്ഥാനവും നേടി.

ഫാ. ലിജോ ജെയിംസ് ടൂർണമെന്റിന്റെ ഉദ്ഘാടനം നിർവഹിച്ചു. സമാപന ചടങ്ങിൽ എസ്.എം.സി.എ ഡയറക്ടർ ഫാ. ജോർജ് വടുക്കൂട്ട് വിജയികൾക്ക് ട്രോഫികളും അവാർഡുകളും വിതരണം ചെയ്തു. ടൂർണമെന്റിന്റെ വിജയത്തിനായി സഹകരിച്ച എല്ലാ ടീമുകൾക്കും കാണികൾക്കും സ്പോൺസർമാർക്കും ഫാ. ജോർജ് നന്ദി രേഖപ്പെടുത്തി.
മത്സരങ്ങൾക്കിടയിലും അച്ചടക്കവും മാന്യതയും കാത്തുസൂക്ഷിച്ച് മികച്ച കളികൾ കാഴ്ചവച്ച ടീമുകളെ ടൂർണമെന്റ് ജനറൽ കൺവീനർ ഷൈൻ തോമസ് പ്രശംസിച്ചു. ടൂർണമെന്റിനോടുള്ള കാണികളുടെ ആവേശവും പിന്തുണയും പ്രശംസിച്ച് എസ്.എം.സി.എ പ്രസിഡന്റ് മാർട്ടിൻ മുരിങ്ങവന നന്ദി അറിയിച്ചു.

വ്യത്യസ്ത ക്രിസ്തീയ സഭാ സമൂഹങ്ങൾ തമ്മിലുള്ള സൗഹാർദവും ഐക്യവും ഊട്ടിയുറപ്പിക്കുന്ന വേദിയായി എസ്.എം.സി.എ ഫുട്ബോൾ ടൂർണമെന്റ് മാറി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.