നൈജീരിയയില്‍ 37 ക്രൈസ്തവ വിശ്വാസികളെ ഫുലാനി ഗോത്രവര്‍ഗക്കാര്‍ വെടിവെച്ചുകൊന്നു

നൈജീരിയയില്‍ 37 ക്രൈസ്തവ വിശ്വാസികളെ ഫുലാനി ഗോത്രവര്‍ഗക്കാര്‍ വെടിവെച്ചുകൊന്നു

അബൂജ: നൈജീരിയയിലെ പ്ലാറ്റോ സംസ്ഥാനത്ത് 37 ക്രൈസ്തവ വിശ്വാസികളെ ഫുലാനി ഗോത്രവര്‍ഗക്കാര്‍ കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. കുട്ടികള്‍ ഉള്‍പ്പെടെ 15 പേരെ ഏപ്രിലിലും 22 പേരെ മേയ് 23നും ഗോത്രവര്‍ഗക്കാര്‍ കൊലപ്പെടുത്തിയെന്നാണ് മോര്‍ണിംഗ് സ്റ്റാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒരേ കുടുംബത്തിലെ തന്നെ എട്ട് പേര്‍ക്ക് ജീവന്‍ നഷ്ടമായെന്ന് പ്രദേശവാസിയായ സോളമന്‍ മാന്‍ഡിക്ക് ന്യൂസ് ഏജന്‍സിയോട് പറഞ്ഞു.

അന്ധനായ ഭര്‍ത്താവും രണ്ടു പെണ്‍കുട്ടികളുമായി ജീവിച്ചിരുന്ന അവുക്കി മാത്യു എന്ന വനിതയും കൊല്ലപ്പെട്ടവരുടെ പട്ടികയിലുണ്ട്. തുടര്‍ച്ചയായ ആക്രമണങ്ങള്‍ നിരവധി കുടുംബങ്ങളെയാണ് ഇവിടെ ശിഥിലമാക്കിയിട്ടുള്ളത്. സംഭവം അറിയിച്ചതിനു ശേഷം വളരെ താമസിച്ചാണ് പോലീസ് സ്ഥലത്തെത്തിയതെന്ന് പ്രാദേശിക പ്രൊട്ടസ്റ്റന്റ് സഭയുടെ പാസ്റ്റര്‍ ജോനാഥന്‍ ബാല പറഞ്ഞു. 40 മിനിറ്റോളം ആക്രമണം നടത്തിയിട്ടും പോലീസിനോ, പട്ടാളത്തിനോ ഇടപ്പെടാന്‍ സാധിച്ചില്ല. ക്രൈസ്തവ വിശ്വാസത്തിന്റെ പേരിലാണ് അവര്‍ കൊല്ലപ്പെട്ടതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നൈജീരിയായില്‍ ക്രൈസ്തവരെ കൂട്ടക്കൊല ചെയ്യുന്നതില്‍ യാതൊരു ദയയുമില്ലാത്തവരാണ് ഫുലാനി തീവ്രവാദികള്‍. മിലിറ്റന്റ് ഫുലാനി ഹെഡ്സ്മെന്‍, ബൊക്കോ ഹറാം എന്നീ തീവ്രവാദ സംഘങ്ങളാണ് ക്രൂരമായ കൂട്ടക്കൊലകള്‍ അടക്കം വ്യാപക ആക്രമണം അഴിച്ചുവിടുന്നത്. ക്രൈസ്തവര്‍ക്ക് എതിരായ അതിക്രമങ്ങള്‍ നിയന്ത്രണാതീതമായ സാഹചര്യത്തിലും ഭരണകൂടം ഫലപ്രദമായ നടപടി സ്വീകരിക്കുന്നില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.