ദുബായ്: യുഎഇയിലെ വേനലവധി കഴിഞ്ഞ് ഓഗസ്റ്റ് 25 തിങ്കളാഴ്ച മിക്ക സ്‌കൂളുകളും വീണ്ടും തുറക്കും. പുതിയ രണ്ടാം ടേം പരീക്ഷ ഒഴിവാക്കിക്കൊണ്ടുള്ള പുതിയ ടൈം ടേബില്‍ പ്രകാരമാണ് ഇത്തവണ സ്‌കൂള്‍ തുറക്കുന്നത്. സ്‌കൂളില്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിതവുമായ അന്തരീക്ഷം ഉറപ്പാക്കിക്കൊണ്ടുള്ള പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നത്.
2025-2026 അധ്യയന വര്‍ഷത്തേക്കുള്ള 'ബാക്ക്-ടു-സ്‌കൂള്‍' എന്ന സമഗ്ര സുരക്ഷാ സംരംഭം ദുബായ് പൊലീസ് ജനറല്‍ കമാന്‍ഡ് ഔദ്യോഗികമായി ആരംഭിച്ചു. എമിറേറ്റ്‌സില്‍ പൊലീസ് സംവിധാനങ്ങള്‍ വിന്യസിച്ചതായി പത്രസമ്മേളനത്തില്‍ അറിയിച്ചു.
എമിറേറ്റില്‍ വിദ്യര്‍ത്ഥികളുടെ സുരക്ഷയ്ക്ക് മേല്‍നോട്ടം വഹിക്കുന്നതിനായി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അടക്കം 750 പൊലീസ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുണ്ട്. 250 പൊലീസ് പട്രോള്‍ സംഘം ഇവരെ സഹായിക്കാനും ഉണ്ടാകും. അശ്വാരൂഡ സേന, മോട്ടോര്‍ സൈക്കിള്‍ പട്രോളിങ് എന്നിവയും ഉള്‍പ്പെടും. ഇതിന് പുറണെ ഒമ്പത് ഡ്രോണുകളും ഉപയോഗിക്കും. ഈ വര്‍ഷത്തെ കാമ്പയിന്‍, പ്രത്യേകിച്ച് സ്‌കൂള്‍ കാലഘട്ടത്തില്‍ തിരക്കേറിയ സമയത്ത്, വാഹനമോടിക്കുന്നവര്‍ക്കിടയില്‍ സുരക്ഷിതമായ ഡ്രൈവിങ് രീതികള്‍ പ്രോത്സാഹിപ്പിക്കുന്ന 'അപകടങ്ങളില്ലാത്ത ദിവസം' പദ്ധതിയുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്.
വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍, വേഗ പരിധി പാലിക്കുക, സ്‌കൂള്‍ ബസുകള്‍ക്ക് വഴി നല്‍കുക തുടങ്ങിയ ഗതാഗത നിയമങ്ങള്‍ ഡ്രൈവര്‍മാര്‍ പാലിക്കേണ്ടതിന്റെ പ്രാധാന്യം ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.