ബിഹാര്‍ എക്‌സിറ്റ് പോള്‍ ഫലം പുറത്ത്: ജനങ്ങള്‍ക്ക് മുഖ്യമന്ത്രിയായി തേജസ്വി യാദവിനെ മതി; അധികാരത്തുടര്‍ച്ച എന്‍ഡിഎയ്‌ക്കെന്നും പോള്‍

ബിഹാര്‍ എക്‌സിറ്റ് പോള്‍ ഫലം പുറത്ത്: ജനങ്ങള്‍ക്ക് മുഖ്യമന്ത്രിയായി തേജസ്വി യാദവിനെ മതി; അധികാരത്തുടര്‍ച്ച എന്‍ഡിഎയ്‌ക്കെന്നും പോള്‍

ന്യൂഡല്‍ഹി: പോളിങ് അവസാനിച്ച ബിഹാറില്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വന്നു. പോള്‍ ഫലങ്ങളെല്ലാം എന്‍ഡിഎയ്ക്ക് അധികാരത്തുടര്‍ച്ചയാണ് പ്രവചിക്കുന്നത്.

എന്‍ഡിഎക്ക് 46.2 ശതമാനം വോട്ടുകള്‍ ലഭിക്കുമെന്നും 133-159 സീറ്റുകള്‍ വരെ എന്‍ഡിഎ നേടുമെന്നുമാണ് പീപ്പിള്‍സ് പള്‍സിന്റെ പ്രവചനം. 37.9 ശതമാനം വോട്ടുകള്‍ നേടുന്ന മഹാസഖ്യത്തിന് 75-101 സീറ്റുകള്‍ വരെ ലഭിക്കുമെന്നും പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടി 9.7 ശതമാനം വോട്ടുകളും അഞ്ച് സീറ്റുകളും നേടുമെന്നുമാണ് സര്‍വേ ഫലം. പീപ്പിള്‍സ് പള്‍സിന്റെ സര്‍വേ പ്രകാരം മുഖ്യമന്ത്രി സ്ഥാനത്തേക്ക് 32 ശതമാനം ജനങ്ങള്‍ താല്‍പര്യപ്പെടുന്നത് തേജസ്വി യാദവിനെയാണ്.

മാട്രിസ് സര്‍വേ പ്രകാരം എന്‍ഡിഎ 147-167 സീറ്റുകള്‍ നേടുമെന്നും ഇന്ത്യ സഖ്യം 70-90 വരെ സീറ്റുകളും മറ്റുള്ളവര്‍ 2-6 സീറ്റുകളും നേടുമെന്നുമാണ് പ്രവചനം. പീപ്പിള്‍സ് ഇന്‍സൈറ്റ് എക്‌സിറ്റ് പോളിലും എന്‍ഡിഎ 133-148 സീറ്റുകള്‍ നേടി അധികാരം നിലനിര്‍ത്തുമെന്നാണ് പ്രവചനം. ഇന്ത്യാ സഖ്യത്തിന് 87 മുതല്‍ 102 വരെ സീറ്റ് മാത്രമേ ലഭിക്കൂ. ജന്‍ സുരാജിന് പരമാവധി രണ്ട് സീറ്റും മറ്റുള്ളവര്‍ക്ക് മൂന്ന് മുതല്‍ ആറ് സീറ്റുമാണ് പ്രവചിക്കുന്നത്.

പിമാര്‍ക്യു എക്‌സിറ്റ് പോളില്‍ 142-162 സീറ്റോടെയാണ് എന്‍ഡിഎ ഭരണത്തുടര്‍ച്ച പ്രവചിക്കുന്നത്. ഇന്ത്യാ സഖ്യം 80-98 സീറ്റില്‍ ഒതുങ്ങും. 1-4 വരെ സീറ്റാണ് ജന്‍ സുരാജ് പാര്‍ട്ടിക്ക്. മറ്റുള്ളവര്‍ക്ക് പരമാവധി മൂന്ന് സീറ്റ് ലഭിക്കാമെന്നുമാണ് പ്രവചനം.

130-138 സീറ്റുകളാണ് ചാണക്യ സ്ട്രാറ്റജീസിന്റെ പോളില്‍ എന്‍ഡിഎക്ക് പ്രവചിക്കുന്നത്. ഇന്ത്യ സഖ്യം 100-108 സീറ്റ് നേടും. ജന്‍ സുരാജിന് പൂജ്യം സീറ്റ് പ്രവചിക്കുന്ന ചാണക്യ മറ്റുള്ളവര്‍ക്ക് 35 സീറ്റും പ്രവചിക്കുന്നുണ്ട്.

ബിഹാറില്‍ ചൊവ്വാഴ്ച അവസാനിച്ച രണ്ടാം ഘട്ടത്തില്‍ 67.14 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്. ആദ്യഘട്ട പോളിങ്ങിനെ മറികടന്ന് ബിഹാറില്‍ രണ്ടാം ഘട്ട പോളിങ് ശതമാനം റെക്കോര്‍ഡ് പിന്നിട്ടു. 64.66 ശതമാനം ആണ് ഒന്നാം ഘട്ടത്തില്‍ രേഖപ്പെടുത്തിയത്. 20 ജില്ലകളിലെ 122 മണ്ഡലങ്ങളിലാണ് രണ്ടാം ഘട്ടം പോളിങ് നടന്നത്.

പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ചുവടെ:

ഡിവി റിസര്‍ച്ച്

എന്‍ഡിഎ 137-152
ഇന്ത്യാ സഖ്യം 83-98
മറ്റുള്ളവര്‍ 18

പോള്‍ സ്ട്രാറ്റ് സര്‍വേ

എന്‍ഡിഎ 133-148
ഇന്ത്യാ സഖ്യം 87-102
മറ്റുള്ളവര്‍ 35

ചാണക്യ സ്ട്രാറ്റജീസ് സര്‍വേ

എന്‍ഡിഎ 130-138
ഇന്ത്യാ സഖ്യം 100-108
മറ്റുള്ളവര്‍ 35

പിമാര്‍ക്യു സര്‍വേ

എന്‍ഡിഎ 142-162
ഇന്ത്യാ സഖ്യം 80-98
മറ്റുള്ളവര്‍ 03

ജെവിസി സര്‍വേ

എന്‍ഡിഎ 135-150
ഇന്ത്യാ സഖ്യം 88-103
മറ്റുള്ളവര്‍ 37

ദൈനിക് ഭാസ്‌കര്‍ സര്‍വേ

എന്‍ഡിഎ 145-160
ഇന്ത്യാ സഖ്യം 73-91
മറ്റുള്ളവര്‍ 510

മാട്രിസ് എക്‌സിറ്റ് പോള്‍ സര്‍വേ

എന്‍ഡിഎ 147-167
ഇന്ത്യാ സഖ്യം 70-90
മറ്റുള്ളവര്‍ 10

പീപ്പിള്‍സ് ഇന്‍സൈറ്റ്

എന്‍ഡിഎ 133-148
ഇന്ത്യാ സഖ്യം87-102
മറ്റുള്ളവര്‍ 36


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.