ഷാർജ: ഷാർജ സെന്റ് മൈക്കിൾസ് ദേവാലയത്തിലെ സിറോ മലബാർ സമൂഹത്തിന്റെ വാർഷിക ആഘോഷമായ ‘കൂടാരം 2025’ അജ്മാനിലെ തുമ്പേ മെഡിസിറ്റി ഗ്രൗണ്ടിൽ വർണാഭമായി നടന്നു. “കുടുംബവും വിശ്വാസവും ഒത്തുചേരുമ്പോൾ” (Embracing Divine Unity, Family & Faith Rejoice Together) എന്ന സന്ദേശവുമായി സംഘടിപ്പിച്ച പരിപാടിയിൽ കുടുംബ യൂണിറ്റുകളുടെ റാലി, കലാപരിപാടികൾ, സംഗീത വിരുന്നുകൾ എന്നിവ അരങ്ങേറി.
കുടുംബബന്ധങ്ങൾ ശക്തിപ്പെടുത്താനും വിശ്വാസ പാരമ്പര്യം പരിപോഷിക്കാനും ഉദ്ദേശിച്ച ഈ വർഷത്തെ കൂടാരം കുട്ടികളുടെ മത്സരങ്ങൾ, വിശ്വാസ പ്രഘോഷണ റാലി, ചെണ്ടമേള, ബാന്റ് വാദ്യം തുടങ്ങി വിനോദ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി. വൈകിട്ട് നാല് മണിക്ക് പ്രവേശന കവാടങ്ങൾ തുറന്നതോടെയാണ് ആഘോഷങ്ങൾ ആരംഭിച്ചത്.
തുടർന്ന് നടന്ന പൊതു സമ്മേളനം ഇടവക വികാരി ഫാ. മുത്തു OFM Cap. ഉദ്‌ഘാടനം ചെയ്‌തു. ഫാ. ജോൺ ജോസഫ് ഏടാട്ട് കപ്പൂച്ചിൻ ആശംസകൾ നേർന്ന് സംസാരിച്ചു. സമ്മേളനത്തിൽ സമ്മാന വിതരണം നടത്തുകയും കമ്മ്യൂണിറ്റിക്ക് സേവനം ചെയ്ത വോളന്റിയർമാരെ ആദരിക്കുകയും ചെയ്‌തു.
‘കൂടാരം 2025’ന്റെ പ്രധാന ഹൈലൈറ്റ് 100-ൽ കൂടുതൽ കുടുംബ യൂണിറ്റ് അംഗങ്ങൾ പങ്കെടുത്ത വിശ്വാസ പ്രഘോഷണ റാലിയും പ്രശസ്ത ഗായിക റിമി ടോമി അവതരിപ്പിച്ച സംഗീത പരിപാടിയും ആയിരുന്നു.
“ഒരേ സമൂഹം, ഒരേ കുടുംബം, ഒരേ ആഘോഷം” എന്ന പ്രമേയം മുൻനിർത്തി, ടീം കൂടാരം 2025 പരിപാടികൾ നയിച്ചു.
സിറോ മലബാർ കമ്മ്യൂണിറ്റി (SMC) കോഓർഡിനേറ്റർ സോജിൻ കെ. ജോൺ, അസിസ്റ്റന്റ് കോഓർഡിനേറ്റർ സിമി ഡെന്നിസ്, എസ്.എം.സി. അജ്മാൻ കോർഡിനേറ്റർ വർഗീസ് ബേബി, സെക്രട്ടറി ബിജു ജോസഫ് , ഫാമിലി യൂണിറ്റ് കോർഡിനേറ്റർ ബിനീഷ് ജോസഫ്, കൺവീനർമാർ അലൻ ജോസ്, ഷെറി ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘാടക സമിതിയാണ് വിപുലമായ ഒരുക്കങ്ങൾ നടത്തിയത്. മുൻവർഷങ്ങളെ അപേക്ഷിച്ചു വൻ ജനാവലിയാണ് പരിപാടി ആസ്വദിക്കാൻ എത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.