എസ്.ബി–അസംപ്ഷൻ കോളജ് അലുമ്നി ഓണാഘോഷം ‘ഓർമ്മപ്പൂക്കളം 2026’ അജ്മാനിൽ ആഘോഷിച്ചു

എസ്.ബി–അസംപ്ഷൻ കോളജ് അലുമ്നി ഓണാഘോഷം ‘ഓർമ്മപ്പൂക്കളം 2026’ അജ്മാനിൽ ആഘോഷിച്ചു

ദുബായ്: എസ്.ബി കോളജ്–അസംപ്ഷൻ കോളജ് അലുമ്നി യുഎഇ ചാപ്റ്ററിന്റെ നേതൃത്വത്തിലുള്ള ഈ വർഷത്തെ ഓണാഘോഷം ‘ഓർമ്മപ്പൂക്കളം 2026’ വർണാഭമായ ചടങ്ങുകളോടെ ആഘോഷിച്ചു.

സെപ്റ്റംബർ 20 ഞായറാഴ്ച അജ്മാനിലെ ഉമ്മുൽ മുഅമീൻ വിമൻസ് അസോസിയേഷൻ ഹാളിലാണ് ആഘോഷ പരിപാടികൾ നടന്നത്. രാവിലെ 10 ന് ആരംഭിച്ച ചടങ്ങിൽ യുഎഇയിലെ വിവിധ എമിറേറ്റുകളിൽ നിന്നുള്ള നൂറുകണക്കിന് പൂർവവിദ്യാർത്ഥികളും കുടുംബാംഗങ്ങളും പങ്കെടുത്തു.

കുട്ടനാട് എംഎൽഎ റെജി ചെറിയാൻ ഓണാഘോഷം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ചാപ്റ്റർ പ്രസിഡന്റ് ബെൻസി വർഗീസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഫാ. ജോൺ ജോസഫ് എടാട്ട് മുഖ്യ പ്രഭാഷണം നടത്തി. നടൻ കൈലാഷ്, മഞ്ജു തോംസൺ, ജോസഫ് കളത്തിൽ, ഗീതി സോബിൻ, ജൂലി പോൾ, ഡോ. ലിൻഡ മാത്യു എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

നേപ്പാളിലെ പ്രളയത്തെതുടർന്നുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ലോകാരോഗ്യ സംഘടനയുടെ പ്രതിനിധിയായി പങ്കെടുത്ത അലുമ്നി അംഗം ഡോ. ആന്റണി തോമസിനെ ചടങ്ങിൽ ചാപ്റ്റർ ഉപദേഷ്ടാക്കളായ ജോ കാവാലവും ബിജു ഡൊമിനിക്കും ചേർന്ന് ആദരിച്ചു.

ഓൾ കേരള കോളേജ് അലുമിനി അസോസിയേഷൻ യു എ ഇ ജനറൽ സെക്രട്ടറി ഷൈൻ ചന്ദ്രസേനൻ ആശംസകൾ നേർന്നു. പരമ്പരാഗത ശൈലിയിലുള്ള ഓണസദ്യ, ശിങ്കാരി മേളം, ഗാനമേള, കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ എന്നിവ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.