ന്യൂഡല്‍ഹി: ഡല്‍ഹി സ്ഫോടന കേസില്‍ നിര്‍ണായക വഴിത്തിരിവ്. ഡോ. ഉമര്‍ സ്ഫോടക വസ്തുക്കള്‍ കാറില്‍ കടത്തിക്കൊണ്ടുപോകുമ്പോള്‍ പൊട്ടിത്തെറിച്ചെന്ന് സംശയിക്കുന്നതായാണ് അന്വേഷണ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. കാര്‍ബോംബ് സ്ഫോടനം പോലെയുള്ള നാശനഷ്ടമുണ്ടായിട്ടില്ലെന്നും ലക്ഷ്യത്തിലേക്ക് കാര്‍ ഇടിച്ച് കയറ്റിയിട്ടില്ലെന്നും ഉന്നത ഉദ്യോഗസ്ഥ വൃത്തങ്ങള്‍ വ്യക്തമാക്കി.
ചാവേര്‍ രീതിയില്‍ ആയിരുന്നില്ല അക്രമണമെന്നും പൊട്ടിയത് നിര്‍മാണം പൂര്‍ത്തിയായ ബോംബ് അല്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. സാധാരണ ഐഇഡി സ്ഫോടനമുണ്ടായാല്‍ സ്ഥലത്ത് വന്‍ ഗര്‍ത്തം രൂപപ്പെടും. എന്നാല്‍ ചെങ്കോട്ടയിലെ സ്ഥലത്ത് അതുണ്ടായിരുന്നില്ല.
കഴിഞ്ഞ ദിവസങ്ങളില്‍ ഡോ. ഉമറിന്റെ കൂട്ടാളികളില്‍ നിന്നാണ് 2900 കിലോ സ്ഫോടകവസ്തുക്കള്‍ പിടികൂടിയത്. ഇക്കാര്യം അറിഞ്ഞ ഉമര്‍ പരിഭ്രാന്തനായെന്നും ഇതേത്തുടര്‍ന്ന് നേരത്തേ സൂക്ഷിച്ചുവെച്ച സ്ഫോടകവസ്തുക്കള്‍ മറ്റൊരിടത്തേക്ക് മാറ്റാന്‍ ശ്രമിച്ചിട്ടുണ്ടാകുമെന്നുമാണ് പുതിയ റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് കാറില്‍ സ്ഫോടക വസ്തുക്കള്‍ കൊണ്ടുപോകുമ്പോഴാണ് പൊട്ടിത്തെറിയുണ്ടായതെന്ന് സംശയിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.