ന്യൂഡല്‍ഹി: ഡല്‍ഹി ചെങ്കോട്ട മെട്രോ സ്‌റ്റേഷന് സമീപമുണ്ടായ വന്‍ സ്ഫോടനത്തില്‍ മരണം പതിമൂന്നായി. മരണസംഖ്യ ഇനിയും കൂടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രദേശത്ത് ഗതാഗതം നിരോധിച്ചു. 25 ഓളം പേര്‍ക്ക് പരിക്ക് ഉണ്ടെന്നാണ് വിവരം. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരില്‍ ആറ് പേരുടെ നില ഗുരുതരമാണ്. സ്‌ഫോടനം നടന്ന സ്ഥലത്ത് മൃതദേഹങ്ങള്‍ ചിന്നിച്ചിതറി കിടക്കുന്നതായി ദൃക്‌സാക്ഷികള്‍ പറയുന്നു.
ചെങ്കോട്ട മെട്രോ സ്റ്റേഷന്റെ ഗേറ്റ് നമ്പര്‍ ഒന്നിന് സമീപം നിര്‍ത്തിയിട്ട രണ്ട് കാറുകള്‍ പൊട്ടിത്തെറിയ്ക്കുകയായിരുന്നു. എട്ടോളം വാഹനങ്ങള്‍ കത്തി നശിച്ചതായാണ് വിവരം.
സ്ഫോടന ശബ്ദം കേട്ട ഉടന്‍ ആളുകള്‍ പരിഭ്രാന്തരാവുകയും ഓടുകയുമായിരുന്നു. പൊട്ടിത്തെറിച്ച കാറുകള്‍ക്ക് സമീപമുണ്ടായിരുന്നവര്‍ക്കാണ് പരിക്കേറ്റത്.
സംഭവത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. അയല്‍ സംസ്ഥാനങ്ങളിലും കനത്ത ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ബോംബ് സ്‌ക്വാഡ് അടക്കം സംഭവസ്ഥലത്തെത്തി പരിശോധന നടത്തി വരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഡല്‍ഹി പൊലീസ് കമ്മിഷണറുമായി ഫോണില്‍ സംസാരിച്ചു. സ്‌ഫോടനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അമിത് ഷാ പിന്നീട് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ധരിപ്പിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.