ചൈനയുടെ തലസ്ഥാനമായ ബെയ്ജിങിന് പുറമേ പ്രധാന വ്യവസായ നഗരങ്ങളില്‍ പോലും എത്താന്‍ അഗ്നി 5 ന് കഴിയും. ഏഷ്യയ്ക്ക് പുറമേ ആഫ്രിക്ക പൂര്‍ണമായും യൂറോപ്യന്‍ ഭൂഖണ്ഡത്തിന്റെ പകുതിയും മിസൈലിന്റെ പരിധിയില്‍ വരും.
ന്യൂഡല്‍ഹി: ആണവായുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള ഇടത്തരം ബാലിസ്റ്റിക് മിസൈലായ അഗ്‌നി 5 ഇന്ത്യ വിജയകരമായി പരീക്ഷിച്ചു.
ഒഡിഷയിലെ ചാന്ദിപ്പൂരിലുള്ള ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചില്‍ (ഐടിആര്‍) നടന്ന പരീക്ഷണ വിക്ഷേപണത്തില്‍ മിസൈലിന്റെ സാങ്കേതികവും പ്രായോഗികവുമായ എല്ലാ ശേഷികളും സ്ഥിരീകരിച്ചതായി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) വികസിപ്പിച്ച അഗ്‌നി 5, അയ്യായിരം കിലോ മീറ്റര്‍ ദൂര പരിധിയുള്ള ഇന്ത്യയുടെ ഏറ്റവും നൂതനമായ ദീര്‍ഘദൂര മിസൈലുകളിലൊന്നാണ്.
ആധുനിക നാവിഗേഷന്‍, ഗൈഡന്‍സ്, പോര്‍മുന, പ്രൊപ്പല്‍ഷന്‍ സാങ്കേതിക വിദ്യകള്‍ അടങ്ങിയ ഇത് ഇന്ത്യയുടെ ആണവ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതാണെന്ന് പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ചൈനയ്ക്കെതിരായ ഇന്ത്യയുടെ ആണവ പ്രതിരോധം വര്‍ധിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് ആഗ്നി 5 ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈല്‍ വികസിപ്പിച്ചത്. ഇതിന് മുമ്പ് അഗ്നി 3 ആയിരുന്നു ഇന്ത്യയുടെ ഉയര്‍ന്ന പരിധിയുള്ള മിസൈല്‍.
മധ്യ ഇന്ത്യയില്‍ നിന്ന് വിക്ഷേപിച്ചാല്‍ ചൈനയുടെ കിഴക്കന്‍, വടക്കു കിഴക്കന്‍ മേഖലകളിലെ ലക്ഷ്യത്തിലെത്താന്‍ ഈ മിസൈല്‍ പര്യാപ്തമായിരുന്നില്ല. ചൈനയുടെ പ്രധാന സാമ്പത്തിക കേന്ദ്രങ്ങളില്‍ ഭൂരിഭാഗവും അതിന്റെ കിഴക്കന്‍ കടല്‍ത്തീരത്താണ് എന്നതും കൂടുതല്‍ ദൂര പരിധിയുള്ള ഒരു മിസൈല്‍ എന്ന ആവശ്യം അനിവാര്യമാക്കി. ഇതോടെയാണ് ഇന്ത്യ കൂടുതല്‍ ദൂര പരിധിയുള്ള അഗ്നി 5 വികസിപ്പിച്ചത്.
3500 മുതല്‍ 5000 കിലോ മീറ്റര്‍ വരെ ദൂര പരിധിയും രണ്ട് ഘട്ടങ്ങളുമുണ്ടായിരുന്ന അഗ്നി 3 ന്റെ പരിഷ്‌കരിച്ച രൂപവുമാണിത്. ചൈനയുടെ തലസ്ഥാനമായ ബെയ്ജിങിന് പുറമേ പ്രധാന വ്യവസായ നഗരങ്ങളില്‍ പോലും എത്താന്‍ അഗ്നി 5 ന് കഴിയും. ഏഷ്യയ്ക്ക് പുറമേ ആഫ്രിക്ക പൂര്‍ണമായും യൂറോപ്യന്‍ ഭൂഖണ്ഡത്തിന്റെ പകുതിയും മിസൈലിന്റെ പരിധിയില്‍ വരും.
ഇതു കൂടാതെ 7,500 കിലോ മീറ്റര്‍ വരെ ദൂര പരിധി പ്രതീക്ഷിക്കുന്ന ഒരു നവീകരിച്ച പതിപ്പിന്റെ നിര്‍മാണത്തിലാണ് ഡിആര്‍ഡിഒ. ഒന്നിലധികം ലക്ഷ്യങ്ങളെ ഒരേ സമയം ഭേദിക്കാന്‍ ശേഷിയുള്ള ഭൂതല ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലാണ് (ഐസിബിഎം) അഗ്‌നി 5. ഒരേ സമയം മൂന്ന് ആണവ പോര്‍മുനകള്‍ വരെ വഹിക്കാനും പ്രയോഗിക്കാനും അഗ്‌നി 5 ന് കഴിയും.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.