ആലപ്പുഴ: കുട്ടനാട്ടിലെ ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സേവ് കുട്ടനാട് എന്ന മുദ്രാവാക്യവുമായി ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് മലയാളികളാണ് ബുധനാഴ്ച മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചത്. മത രാഷ്ട്രീയ വ്യത്യാസമില്ലാതെ കുട്ടനാട്ടിലെയും ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നുള്ള മലയാളികളും പ്രതിഷേധത്തിന്റെ ഭാഗമായി.
കുട്ടനാട്ടുകാര്‍ ഇന്ന് അതിജീവനത്തിന്റെ പാതയിലാണ്. പമ്പ, അച്ചന്‍കോവില്‍, മണിമല എന്നീ ആറുകളില്‍ നിന്നൊഴുകി വരുന്ന ജലം തടസ്സം കൂടാതെ ഒഴുകി കടലില്‍ പതിക്കണം. അതിന്റെ ഒഴുക്കിന് തടസ്സം നില്‍ക്കുന്ന മണലും, മാലിന്യങ്ങളും കുട്ടനാട്ടിലെ തോടുകളില്‍ നിന്ന് നീക്കം ചെയ്യണം, എ സി കനാല്‍ തുറക്കണം എന്നീ ന്യായമായ ആവശ്യങ്ങളാണ് നാട്ടുകാര്‍ വര്‍ഷങ്ങളായി മാറി മാറി വരുന്ന സര്‍ക്കാരിന് മുന്നില്‍ വെയ്ക്കുന്നത്. ഒന്നിന് പോലും ഇതുവരെ ശാശ്വത പരിഹാരം കാണാന്‍ കഴിഞ്ഞില്ല. ജനിച്ച നാട്ടില്‍ വളരാനും മരിക്കാനും അനുവദിക്കണം. കുട്ടനാട്ടിലെ ജനങ്ങള്‍ക്കും ജീവിക്കണം. അതിന് വേണ്ട നടപടികള്‍ അധികാരികള്‍ സ്വീകരിക്കുന്നതിന് വേണ്ടിയാണ് സമാധാന പരമായ പ്രതിനിഷേധവുമായി അവര്‍ സമരരംഗത്തേയ്ക്ക് ഇറങ്ങിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.