ഒട്ടാവ: ഇന്ത്യന്‍ വൈദികന്‍ ഫാ. സുസൈ ജെസു(54)വിനെ കാനഡയിലെ കീവാറ്റിന്‍-ലെ പാസ് അതിരൂപതയിലെ പുതിയ മെട്രോ പൊളിറ്റന്‍ ആര്‍ച്ച് ബിഷപ്പായി ലിയോ പതിനാലാമന്‍ മാര്‍പാപ്പ നിയമിച്ചു.
മേരി ഇമ്മാക്കുലേറ്റ് മിഷനറി ഒബ്ലേറ്റുകളില്‍ അംഗമായ ഫാ. സുസൈ ജെസു നിലവില്‍ എഡ്മന്റണിലെ മെട്രോ പൊളിറ്റന്‍ അതിരൂപതയിലെ സേക്രഡ് ഹാര്‍ട്ട് ഓഫ് ദി ഫസ്റ്റ് പീപ്പിള്‍സിന്റെ പ്രൊവിന്‍ഷ്യല്‍ കൗണ്‍സിലറായും ഇടവക പുരോഹിതനായും സേവനമനുഷ്ഠിക്കുന്നു.
നിയുക്ത ബിഷപ്പ് സൂസൈ ജെസു 1971 മെയ് 17 ന് തമിഴ്നാട്ടിലെ നാഗപട്ടണം ജില്ലയില്‍പ്പെട്ട വേദാരണ്യത്തിനടുത്ത് പുഷ്പവനം എന്ന സ്ഥലത്ത് ജനിച്ചു. ബാംഗ്ലൂരിലെ ധര്‍മ്മാരാം കോളജില്‍ തത്ത്വചിന്തയും അഷ്ടയിലെ ക്രിസ്റ്റ് പ്രേമാലയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജിയില്‍ ദൈവ ശാസ്ത്രവും പഠിച്ചു.
പിന്നീട് ഒട്ടാവയിലെ സെന്റ് പോള്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പാസ്റ്ററല്‍ കൗണ്‍സിലിങില്‍ ബിരുദാനന്തര ബിരുദം നേടി. 2000 ല്‍ ഒബ്ലേറ്റ് സഭയില്‍ അദേഹം നിത്യവ്രതം സ്വീകരിക്കുകയും 2000 ജൂലൈ 27 ന് പൗരോഹിത്യം സ്വീകരിക്കുകയും ചെയ്തു.
മധ്യപ്രദേശിലെ ബാലഘട്ട് ഇടവക വികാരി (2000-2002), സുരള കപ്പ ഇടവക വികാരി (2002-2005), തമിഴ്നാട്ടിലെ കൊമ്പാടി മധുരൈ വികാരി (2005-2007), കാനഡ സാന്‍ഡി ബേ പെലിക്കന്‍ നാരോസിലെ സെന്റ് ഗെര്‍ട്രൂദ് ഇടവക, ഔര്‍ ലേഡി ഓഫ് സെവന്‍ സോറോസ് ഇടവക എന്നിവിടങ്ങളില്‍ വികാരിയായും (2009-2015) സേവനം ചെയ്തു.
2017 മുതല്‍ എഡ്മന്റണിലെ സേക്രഡ് ഹാര്‍ട്ട് ഓഫ് ദി ഫസ്റ്റ് പീപ്പിള്‍സിന്റെ പാരിഷ് പുരോഹിതനായും 2019 മുതല്‍ ഒബ്ലേറ്റുകളുടെ പ്രൊവിന്‍ഷ്യല്‍ കൗണ്‍സിലറായും സേവനമനുഷ്ഠിച്ചു വരുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.