മെക്സികോ സിറ്റി: വര്‍ധിച്ചുവരുന്ന അഴിമതിക്കും കുറ്റകൃത്യങ്ങള്‍ക്കുമെതിരെ മെക്സിക്കോയിലും തെരുവിലിറങ്ങി ജെന്‍ സി തലമുറ. പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണയോട് കൂടിയാണ് പ്രതിഷേധം. മയക്കുമരുന്ന് ഉപയോഗിച്ചുള്ള അക്രമങ്ങള്‍ക്കും സുരക്ഷാ നയങ്ങള്‍ക്കുമെതിരെയാണ് പ്രതിഷേധം.
അക്രമങ്ങളും അഴിമതിയും പോലുള്ള രാജ്യത്തെ വ്യവസ്ഥാപിത പ്രശ്നങ്ങളില്‍ തങ്ങള്‍ നിരാശരാണെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. മിക്കോകാന്‍ മേയര്‍ കാര്‍ലോസ് മാന്‍സോയുടെ കൊലപാതകവും അന്വേഷിക്കണമെന്ന ആവശ്യം പ്രതിഷേധക്കാര്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. പ്രസിഡന്റ് ക്ലോഡിയ ഷെയിന്‍ബോമിനെതിരെ നിരവധിപ്പേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. എന്നാല്‍ വലതുപക്ഷ പാര്‍ട്ടികളാണ് ഇതിന് പിന്നിലെന്ന് ഷെയിന്‍ബോം വിമര്‍ശിച്ചു.
കഴിഞ്ഞ ദിവസമാണ് മെക്സിക്കോയില്‍ ജെന്‍ സി പ്രക്ഷോഭം തുടങ്ങിയത്. ജെന്‍ സിയോടൊപ്പം മറ്റ് പല പ്രായത്തിലുള്ളവരും പ്രക്ഷോഭത്തില്‍ പങ്കെടുത്തു. സോഷ്യല്‍ മീഡിയയില്‍ ജെന്‍ സി മുഖേന ആസൂത്രണം ചെയ്ത പ്രതിഷേധത്തില്‍ വിവിധ പ്രായത്തിലുള്ളവരും പങ്കെടുക്കുകയായിരുന്നുവെന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.
2024 ഒക്ടോബറില്‍ അധികാരത്തിലെത്തിയ ഷെയിന്‍ബോമിന് ഭരണ കാര്യങ്ങള്‍ മികച്ച അഭിപ്രായം ലഭിച്ചപ്പോഴും മേയര്‍ അടക്കമുള്ള ഉന്നതരുടെ കൊലപാതകത്തിന് പിന്നാലെ സുരക്ഷാ നയങ്ങളില്‍ വിമര്‍ശനം വന്നിരുന്നു. ഈ മാസം ഒന്നിനാണ് മാന്‍സോ കൊല്ലപ്പെടുന്നത്. തന്റെ നഗരത്തിലെ മയക്കുമരുന്ന് സംഘങ്ങള്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിച്ച മാന്‍സോയുടെ കൊലപാതകം വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.