ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനത്തില്‍ ഉമര്‍ നബിയുടെ സഹായിയായ അമീര്‍ റഷീദ് അലിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു. ഇയാളുടെ പേരിലാണ് സ്‌ഫോടനത്തിന് ഉപയോഗിച്ച കാര്‍ വാങ്ങിയതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സ്‌ഫോടനത്തിന് വേണ്ടി കാര്‍ വാങ്ങാനാണ് അമീര്‍ റഷീദ് അലി ഡല്‍ഹിയില്‍ എത്തിയതെന്നും ഗൂഢാലോചനയുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരിലേക്ക് അന്വേഷണം നീളുകയാണെന്നും എന്‍ഐഎ വ്യക്തമാക്കി.
കേസില്‍ ഇതാദ്യമായാണ് അന്വേഷണ ഏജന്‍സി പ്രതികരിച്ചത്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 73 പേരുടെ മൊഴി രേഖപ്പെടുത്തിയെന്നും എന്‍ഐഎ അറിയിച്ചു. ജമ്മു കാശ്മീരിലെ പാംപോറിലെ സാംബൂറയില്‍ താമസിക്കുന്ന അമീര്‍ റഷീദ് അലി, ചാവേര്‍ ബോംബറായ ഉമര്‍ ഉന്‍ നബിയുമായി ഭീകരാക്രമണം നടത്താന്‍ ഗൂഢാലോചന നടത്തിയതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
തെളിവുകള്‍ക്കായി വാഹനം പരിശോധിച്ച് വരികയാണ്. ഡല്‍ഹി പൊലീസ്, ജമ്മു കാശ്മീര്‍ പൊലീസ്, ഹരിയാന പൊലീസ്, യുപി പൊലീസ്, വിവിധ ഏജന്‍സികള്‍ എന്നിവരുമായുള്ള ഏകോപനത്തോടെയാണ് എന്‍ഐഎ കേസ് അന്വേഷിക്കുന്നത്. സംസ്ഥാനങ്ങളിലുടനീളം അന്വേഷണം തുടരുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.