തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍, സിനിമാ താരങ്ങളായ അജിത്, അരവിന്ദ് സ്വാമി, ഖുശ്ബു എന്നിവര്‍ക്ക് ബോംബ് ഭീഷണി; വ്യാപക പരിശോധന

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍, സിനിമാ താരങ്ങളായ അജിത്, അരവിന്ദ് സ്വാമി,  ഖുശ്ബു എന്നിവര്‍ക്ക് ബോംബ് ഭീഷണി; വ്യാപക പരിശോധന

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍, പ്രമുഖ സിനിമാ താരങ്ങളായ അജിത്, അരവിന്ദ് സ്വാമി, നടിയും ബിജെപി നേതാവുമായ ഖുശ്ബു എന്നിവര്‍ക്ക് ബോംബ് ഭീഷണി.

നാലു പേരുടെയും വസതിയില്‍ ബോംബ് സ്ഥാപിക്കുമെന്ന് വ്യക്തമാക്കി തമിഴ്നാട് ഡിജിപിയുടെ ഓഫീസിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. തുടര്‍ന്ന് ബോംബ് സ്‌ക്വാഡ് അടക്കമുള്ളവരെത്തി പരിശോധന നടത്തി.

ആരാണ് ഭീഷണി സന്ദേശമയച്ചതെന്ന് വ്യക്തമല്ല. പരിശോധനയില്‍ സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ലെന്നാണ് വിവരം. കഴിഞ്ഞയാഴ്ച അജിത്തിന്റെ ഇഞ്ചാമ്പക്കത്തെ വീട്ടില്‍ ബോംബ് ഭീഷണിയെത്തിയിരുന്നു. ഇതിനുമുന്‍പ് നടന്‍ അരുണ്‍ വിജയ്യുടെ വീടിനുനേരെയും ബോംബ് ഭീഷണിയുയര്‍ന്നിരുന്നു.

അരുണിന്റെ എക്കാട്ടുതംഗലിലെ വീട്ടില്‍ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു ഡിജിപി ഓഫീസില്‍ ഭീഷണി സന്ദേശമെത്തിയത്. എന്നാല്‍ പരിശോധനയില്‍ ഒന്നും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഒക്ടോബറില്‍ ഇളയരാജയുടെ ടി നഗര്‍ സ്റ്റുഡിയോയിലും ബോംബ് ഭീഷണിയെത്തിയിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.