തോട്ടഭൂമിയില്‍ മറ്റുവിളകള്‍: ഭൂപരിഷ്‌കരണ നിയമത്തില്‍ ഭേദഗതി വരുത്തിയേക്കും

തോട്ടഭൂമിയില്‍ മറ്റുവിളകള്‍: ഭൂപരിഷ്‌കരണ നിയമത്തില്‍ ഭേദഗതി വരുത്തിയേക്കും

തിരുവനന്തപുരം: തോട്ടഭൂമിയില്‍ പുതിയ വിളകള്‍ കൃഷിചെയ്യാന്‍ അനുമതി നല്‍കുന്നതിന് ഭൂപരിഷ്‌കരണ നിയമത്തില്‍ കാതലായ ഭേദഗതി വരുത്താനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. പുതിയ സംസ്ഥാന ബജറ്റിലാണ് തോട്ടങ്ങളില്‍ റംബൂട്ടാന്‍, അവക്കാഡോ, ഡ്രാഗണ്‍ ഫ്രൂട്ട്, മാങ്കോസ്റ്റിന്‍, ലോങ്കന്‍ തുടങ്ങിയ ഫലവര്‍ഗങ്ങള്‍ കൃഷിചെയ്യാന്‍ അനുമതി നല്‍കുമെന്ന് പ്രഖ്യാപിച്ചത്. ഭൂപരിഷ്‌കരണ നിയമം ഭേദഗതി ചെയ്യുന്നതിനെ കര്‍ക്കശമായി എതിര്‍ത്തിരുന്ന എല്‍.ഡി.എഫിന്റെ പരമ്പരാഗത നയത്തില്‍ നിന്നുള്ള വ്യതിചലനമാണിത്.

നിലവില്‍ തോട്ടഭൂമിയുടെ അഞ്ചു ശതമാനം സ്ഥലം ടൂറിസത്തിനും ബാക്കി കൃഷി ചെയ്യാനും ഉപയോഗിക്കാം. പുതിയ നിയമഭേദഗതി എങ്ങനെയാണെന്ന് വ്യക്തമാക്കിയിട്ടില്ല. പുതുതായി വരുന്ന വിളകളെക്കൂടി നിലവില്‍ അനുമതിയുള്ള വിളകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയാണ് ഒരു മാര്‍ഗം. അഥവാ മറ്റു വിളകള്‍കൂടി തോട്ടങ്ങളില്‍ കൃഷിചെയ്യാനാകും വിധം സമഗ്രമായി നിയമം പൊളിച്ചെഴുതണം. ആറു മാസത്തിനകം ഇക്കാര്യത്തില്‍ നയം രൂപവത്കരിക്കുമെന്നാണ് ധനമന്ത്രിയുടെ പ്രഖ്യാപനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.