ന്യൂഡൽഹി: രാജ്യം മുഴുവൻ വൈദ്യുതി നിരക്ക് ഏകീകരിക്കാൻ കരട് പദ്ധതി തയാറാക്കി കേന്ദ്ര ഊർജ്ജ മന്ത്രാലയം. നിലവിൽ ഓരോ സംസ്ഥാനത്തും വൈദ്യുതി വില നിശ്ചയിക്കുന്നത് വൈദ്യുതി ഉത്പാദക കമ്പനികളിൽ നിന്നു വാങ്ങുന്ന വൈദ്യുതിയുടെയും അതത് സംസ്ഥാനങ്ങൾ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ ചെലവും കണക്കാക്കിയാണ്.
രാജ്യത്തെ അഞ്ച് ഗ്രിഡുകളെ സംയോജിപ്പിച്ച് 'നാഷണൽ ഗ്രിഡ്' ആയി കമ്മിഷൻ ചെയ്തത് 2013ലാണ്. ഇതിന് സമാനമായാണ് ഒരേ വിലയിലേക്ക് കൂടി രാജ്യത്തെ എത്തിക്കുന്നത്. മൊബൈൽ ഫോൺ കോൾ, ഡേറ്റാ നിരക്കുകൾ മത്സരാധിഷ്ഠിതമാക്കിയതിന് സമാനമായ പദ്ധതിയാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.
രാജ്യം മുഴുവൻ ഒരേവില എന്ന ആശയം നടപ്പാക്കണമെങ്കിൽ സംസ്ഥാനങ്ങൾ പുറമേ നിന്നു വാങ്ങുന്ന വൈദ്യുതിക്ക് ഏർപ്പെട്ട ദീർഘകാല കരാറുകൾ റദ്ദാക്കേണ്ടി വരും. ഇക്കാര്യം അടക്കം സംസ്ഥാനങ്ങൾ പരിശോധിക്കും.
നിലവിൽ വൈദ്യുതിക്ക് യൂണിറ്റിന് ശരാശരി മൂന്നു രൂപയാണ് വില. ദീർഘകാല കരാറുകളിലൂടെ ലഭിക്കുന്ന വൈദ്യുതിക്ക് ആറു രൂപ വരെ നൽകണം. പുതിയ സംവിധാനം വരുമ്പോൾ ചുരുങ്ങിയത് യൂണിറ്റിന് ഒരു രൂപയുടെയെങ്കിലും കുറയും. കരടിൽ അഭിപ്രായമറിയിക്കാനാവശ്യപ്പെട്ട് കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് പദ്ധതിരേഖ നൽകിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.