ദുബായ്: പൊതു ഗതാഗത സംവിധാനങ്ങള്‍ വൃത്തിയോടെയും സുരക്ഷിതമായും ഉപയോഗിക്കേണ്ടത് റോഡ്സ് ആന്റ് ട്രാന്‍സ്പോർട് അതോറിറ്റിയുടെ മാത്രം ഉത്തരവാദിത്തമല്ലെന്ന് ആർടിഎ.
പൊതു ഗതാഗത സംവിധാനമുപയോഗിക്കുന്ന ഓരോരുത്തർക്കും അതിനുളള ബാധ്യതയുണ്ട്. പൊതു ഗതാഗതം ഉപയോഗിക്കുന്നതിന്റെ വലിയൊരു ശതമാനവും ട്രാമും മെട്രോയുമാണ് ഉപയോഗപ്പെടുത്തുന്നത്. 52 ശതമാനം പേർ സേവനം പ്രയോജനപ്പെടുത്തിയെന്നാണ് കണക്ക്. കോവിഡിന്റെ പശ്ചാത്തലത്തില്‍ യാത്രചെയ്യുമ്പോള്‍ മുന്‍കരുതല്‍ സ്വീകരിക്കുന്നതിലടക്കം വീഴ്ചപാടില്ലെന്നും റെയില്‍ ഓപ്പറേഷന്‍സ് ഡയറക്ടർ ഹസന്‍ അല്‍ മുത്തവ ഓർമ്മപ്പെടുത്തുന്നു.
ഹസന്‍ മുഹമ്മദ് അല്‍ മുത്തവ
നിർദ്ദിഷ്ട വിഭാഗങ്ങള്‍ക്കായി നീക്കിവച്ചിട്ടുളള സീറ്റുകളില്‍ ഇരിക്കുക, ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുക, കഴിക്കുന്നത് വിലക്കിയിട്ടുളള ഇടങ്ങളില്‍ ആഹാരം കഴിക്കുക തുടങ്ങിയവയാണ് പ്രധാന നിയമലംഘനങ്ങളെന്നും അദ്ദേഹം സൂചിപ്പിച്ചു. ആദ്യഗണത്തില്‍ പെട്ട 856 നിയമലംഘനങ്ങളും, രണ്ടാമത്തെ ഗണത്തില്‍ 107 ഉം, മൂന്നാമത്തെ ഗണത്തില്‍ 79 നിയമലംഘനങ്ങളും കഴിഞ്ഞ ഒരു വർഷത്തിനിടെ റിപ്പോർട്ട് ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി.
നിയമലംഘനവും പിഴകളും
നോല്‍ കാർഡില്ലാതെ യാത്ര ചെയ്താല്‍ 200 ദിർഹം
അനുവദനീയമല്ലാത്ത ഇടങ്ങളില്‍ ഭക്ഷണം കഴിച്ചാല്‍ 100 ദിർഹം
കോച്ചുകളില്‍ നിന്നുകൊണ്ട് ച്യൂയിഗം ചവച്ചാല്‍ 100 ദിർഹം
മെട്രോയില്‍ ഉറങ്ങിയാല്‍ 300 ദിർഹം
സ്ഥാവരജംഗമവസ്തുക്കള്‍ കേടുവരുത്തിയാല്‍ ദുബായ് മെട്രോ -ട്രാം- 2000 ദിർഹം
പൊതു ബസിലാണെങ്കില്‍ 1000 ദിർഹം
വളർത്തുമൃഗങ്ങളുമായുളള യാത്ര 100 ദിർഹം
സീറ്റുകളില്‍ കാലെടുത്തുവച്ച് യാത്ര ചെയ്താല്‍ 100 ദിർഹം
ഓടുന്ന മെട്രോ-ബസ്-ട്രാം- കയറാന്‍ ശ്രമിച്ചാല്‍ 100 ദിർഹം
മൂർച്ചയുളള ആയുധങ്ങളുമായുളള യാത്ര 1000 ദിർഹം
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.