കൊച്ചി: തദ്ദേശ പൊതുതിരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം പിൻവലിക്കുന്നതിനുള്ള സമയ പരിധി ഇന്ന് അവസാനിക്കും. ഇതോടെ തദ്ദേശ തിരഞ്ഞെടുപ്പ് ഓരോ വാർഡിലെയും മത്സര ചിത്രം വ്യക്തമാകും. നവംബർ 24 ഉച്ചകഴിഞ്ഞ് മൂന്ന് മണി വരെയാണ് സ്ഥാനാർഥിത്വം പിൻവലിക്കുന്നതിനുള്ള നോട്ടീസ് വരണാധികാരിക്ക് നൽകാൻ കഴിയുക.
പതിക പിൻവലിക്കുന്നതിനായി സ്ഥാനാർഥിക്കോ നാമനിർദേശകനോ സ്ഥാനാർഥി അധികാരപ്പെടുത്തിയ തിരഞ്ഞെടുപ്പ് ഏജൻ്റിനോ ഫോറം അഞ്ചിൽ തയ്യാറാക്കിയ നോട്ടീസ് നല്കാം. സ്ഥാനാർഥിത്വം പിൻവലിക്കുന്നതിനുള്ള അവസാന സമയത്തിന് ശേഷം റിട്ടേണിങ് ഓഫീസർ, മത്സരിക്കുന്ന സ്ഥാനാർഥികളുടെ അന്തിമ പട്ടിക പ്രസിദ്ധീകരിക്കും.
മലയാളം അക്ഷരമാലാ ക്രമത്തിൽ തയ്യാറാക്കിയ സ്ഥാനാർത്ഥികളുടെ പട്ടികയാണ് പുറത്തു വിടുക. സ്ഥാനാർത്ഥിയുടെ പേര്, വിലാസം, അനുവദിച്ച ചിഹ്നം എന്നിവ ഉൾപ്പെടുന്നതാകും ഈ പട്ടിക. അതാത് റിട്ടേണിങ് ഓഫീസറുടെ ഓഫീസിലും ബന്ധപ്പെട്ട പഞ്ചായത്തിലും മുനിസിപ്പാലിറ്റി ഓഫീസിലും മത്സരിക്കുന്ന സ്ഥാനാർഥകളുടെ പട്ടിക പരസ്യപ്പെടുത്തും.
82,020 വനിതകളും 72,524 പുരുഷന്മാരും മൂന്ന് ട്രാൻസ്‌ജെൻഡറുകളുമാണ് പത്രിക സമർപ്പിച്ചിട്ടുള്ളത്. നാമനിർദേശപത്രികളുടെ സൂക്ഷ്മ പരിശോധന കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്. 23,576 തദ്ദേശ വാർഡുകളിലേക്കായി 1,40,995 പത്രികളാണ് അംഗീകരിച്ചത്. 2,261 പത്രികകൾ തള്ളി. തിരുവനന്തപുരം ജില്ലയിൽ മാത്രം തള്ളിയത് 527 പത്രികകൾ. കോട്ടയത്ത് 401ഉം എറണാകുളത്ത് 348 പത്രികകളും തള്ളി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.