ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ പിറന്നാള്‍ ആഘോഷവും കേക്കു മുറിയുമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നത്. ജി-7 ഉച്ചകോടിക്കിടെ ശനിയാഴ്ച കോണ്‍വാളില്‍ നടന്ന സ്പെഷ്യല്‍ ഒത്തു ചേരലില്‍ ചടങ്ങുകളും വ്യത്യസ്തമായിരുന്നു. എലിസബത്ത് രാജ്ഞിയായിരുന്നു പരിപാടിയിലെ വിശിഷ്ടാതിഥി. പദ്ധതി തയ്യാറാക്കലും രാജ്ഞിയുടെ പിറന്നാള്‍ ആഘോഷവുമായിരുന്നു ഒത്തു ചേരല്‍ സംഘടിപ്പിച്ചതിന് പിന്നില്‍. രാജ്ഞിക്ക് മുറിക്കാന്‍ ഒരു വലിയ കേക്കും സംഘാടകര്‍ ഒരുക്കിയിരുന്നു. രാജ്ഞിയുടെ കേക്കു മുറിക്കലായിരുന്നു പരിപാടിയുടെ ഹൈലൈറ്റ്.
ഈഡന്‍ പ്രോജക്ടില്‍ നടന്ന പരിപാടിക്കായി കേംബ്രിജ് പ്രഭ്വി കേറ്റ് മിഡില്‍ട്ടണ്‍, കോണ്‍വാള്‍ പ്രഭ്വി കാമില എന്നിവര്‍ക്കൊപ്പമാണ് എലിസബത്ത് രാജ്ഞി എത്തിയത്. തനിക്കായി ഒരുക്കിയ കേക്ക് മുറിക്കാന്‍ രാജ്ഞി കത്തിയ്ക്ക് പകരം ഉടവാള്‍ ഉപയോഗിച്ചതാണ് എല്ലാവരിലും കൗതുകവും ആഹ്ലാദവും ഉണര്‍ത്തിയത്. കത്തി ഉണ്ടെന്ന് ആരോ അറിയിച്ചപ്പോള്‍ 'അതുണ്ടെന്ന് എനിക്കറിയാം' എന്നായി രാജ്ഞിയുടെ പ്രതികരണം. രാജ്ഞിയുടെ നേരം പോക്ക് എല്ലാവരിലും ചിരിയുണര്‍ത്തി.
മൂന്നടി നീളമുള്ള വാള്‍ കൈയിലൊതുക്കാന്‍ രാജ്ഞി പ്രയാസപ്പെടുന്നത് കണ്ട് 'ഇതൊന്നും നടക്കുമെന്ന് തോന്നുന്നില്ല' എന്ന് കാമില തമാശരൂപേണ പറഞ്ഞു. പിന്നീട് പ്രഭ്വി തന്നെ രാജ്ഞിയെ വാള്‍ ഉപയോഗിച്ച് കേക്ക് മുറിക്കേണ്ട നിര്‍ദേശങ്ങള്‍ നല്‍കി. തുടര്‍ന്ന് രാജ്ഞി കേക്ക് മുറിച്ചു. ഇതെല്ലാം ആസ്വദിച്ച് കേറ്റ് മിഡില്‍ട്ടണ്‍ ഒരു വശത്ത് നില്‍പ്പുണ്ടായിരുന്നു. പ്രത്യേക ഔദ്യോഗികചടങ്ങുകളില്‍ മാത്രമാണ് രാജ്ഞി ഉടവാള്‍ കയ്യിലേന്തിയത്. കേക്ക് മുറിക്കലിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ധാരാളം രസകരമായ പ്രതികരണങ്ങള്‍ ഉണ്ടായി.
ഏപ്രില്‍ 21 ന് രാജ്ഞിക്ക് 96 വയസ് പൂര്‍ത്തിയായി. എന്നാല്‍ ഔദ്യോഗികമായി ജൂണിലെ രണ്ടാം ശനിയാഴ്ചയാണ് രാജ്ഞിയുടെ പിറന്നാളാഘോഷം നടത്താറുള്ളത്. കോവിഡ് നിയന്ത്രണങ്ങള്‍ മൂലം ഇക്കൊല്ലം പിറന്നാളാഘോഷത്തോടനുബന്ധിച്ചുള്ള പരേഡ് ഒഴിവാക്കുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.