ഇന്ത്യക്കാര്‍ക്ക് തൊഴില്‍ വിസ അനുവദിക്കുന്നത് ബഹ്‌റിന്‍ തല്‍ക്കാലം നിര്‍ത്തി

ഇന്ത്യക്കാര്‍ക്ക് തൊഴില്‍ വിസ അനുവദിക്കുന്നത് ബഹ്‌റിന്‍ തല്‍ക്കാലം നിര്‍ത്തി

മനാമ: ഇന്ത്യക്കാര്‍ക്ക് പുതിയ തൊഴില്‍ വിസകള്‍ അനുവദിക്കുന്നത് ബഹ്‌റിന്‍ താത്കാലികമായി നിര്‍ത്തിവെച്ചു. ഇന്ത്യ ഉള്‍പ്പെടെയുള്ള ആറ് രാജ്യങ്ങള്‍ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്നാണ് പുതിയ വിസ അനുവദിക്കുന്നതിനുള്ള നടപടികള്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിട്ടി നിര്‍ത്തിയത്.

ഇന്ത്യയ്ക്ക് പുറമേ പാകിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍, വിയറ്റ്‌നാം എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും തൊഴില്‍ വിസ നല്‍കുന്നത് ബഹറൈന്‍ നിര്‍ത്തി വെച്ചിട്ടുണ്ട്. ഈ രാജ്യങ്ങളിലെ കോവിഡ് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായ ശേഷമേ വിസ നല്‍കുന്നത് പുനഃരാരംഭിക്കൂ എന്നാണ് റിപ്പോര്‍ട്ട്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.