ഷാർജ: ലോകമെങ്ങുമുളള അഭയാർത്ഥികള്‍ക്ക് സഹായം നല്‍കാന്‍ ഷാർജ എന്നും മുന്‍പന്തിയിലുണ്ടാകുമെന്ന് ഷാർജ ഭരണാധികാരി ഡോ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി. അഭയാർഥി ക്യാമ്പുകളിലെത്തുന്ന കുട്ടികളുടെ ഉന്നമനത്തിനും ക്ഷേമത്തിനുമായുളള മികച്ച പ്രവർത്തനങ്ങള്‍ക്ക് നല്‍കുന്ന സിയാര പുരസ്കാരം 2021 ന്റെ വേദിയില്‍ സംസാരിക്കുകയായിരുന്നു ഭരണാധികാരി.

അഞ്ചാമത് ഷാർജ ഇന്റർനാഷണല്‍ അവാർഡ് ഫോർ റെഫ്യൂജി അഡ്വക്കസി ആന്റ് സപ്പോർട്ട് പുരസ്കാരം നെയ്റോബി ആസ്ഥാനമായി പ്രവർത്തിക്കുന്ന എന്‍ജിഒ ആയ റെഫ്യൂ-ഷീയാണ് സ്വന്തമാക്കിയത്.

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും പുരോഗതിയ്ക്കും വേണ്ടി 2008 മുതല്‍ പ്രവർത്തന രംഗത്തുളള സംഘടനയാണിത്. അഞ്ചുലക്ഷം ദിർഹമാണ് സമ്മാനത്തുക .5000 പേർക്ക് നേരിട്ടും 20,000 പേർക്ക് അല്ലാതെയും റെഫ്യൂഷിയുടെ സഹായം ലഭിക്കുന്നുണ്ട്.

'പുരസ്കാരത്തിന് തിരഞ്ഞെടുത്തതില്‍ നന്ദി, തങ്ങളുടെ പ്രവർത്തനങ്ങള്‍ക്കുളള അംഗീകാരത്തില്‍ സന്തോഷം', റെഫ്യൂ ഷീ പ്രതിനിധികള്‍ പറഞ്ഞു. കിഴക്കന്‍ ആഫ്രിക്കയിലെ 13 മുതല്‍ 21 വരെയുളള അഭയാർത്ഥി കുട്ടികളുടെ ക്ഷേമത്തിനും വിദ്യാഭ്യാസത്തിനും ശാക്തീകരണത്തിനുമായാണ് റെഫ്യൂ ഷീയുടെ പ്രധാന പ്രവർത്തനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.