സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് എഴുത്തു പരീക്ഷ വേണ്ടവര്‍ക്ക് ഓഗസ്റ്റില്‍

സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ്  എഴുത്തു പരീക്ഷ വേണ്ടവര്‍ക്ക് ഓഗസ്റ്റില്‍

ന്യൂഡല്‍ഹി: റദ്ദാക്കിയ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ മൂല്യനിര്‍ണയ മാനദണ്ഡങ്ങളില്‍ അതൃപ്തിയുള്ളവര്‍ക്ക് ഓഗസ്റ്റ് 15നും സെപ്തംബര്‍ 15നുമിടയില്‍ എഴുത്തുപരീക്ഷ നടത്താമെന്ന് സി.ബി.എസ്.ഇ സുപ്രീംകോടതിയില്‍ അറിയിച്ചു.
പരീക്ഷ റദ്ദാക്കിയത് പുനപ്പരിശോധിക്കണം,​ മൂല്യനിര്‍ണയ രീതി പുനക്രമീകരിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള ഒരുകൂട്ടം ഹര്‍ജികളാണ് ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍ക്കര്‍,​ ദിനേശ് മഹേശ്വരി എന്നിവരുള്‍പ്പെട്ട ബെഞ്ച് പരിഗണിച്ചത്.

പുതിയ മൂല്യനിര്‍ണയ രീതിയിലുള്ള പരാതികള്‍ പരിഹരിക്കാന്‍ പ്രത്യേക സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്. എഴുത്തുപരീക്ഷ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. പ്രധാന വിഷയങ്ങളില്‍ മാത്രമേ പരീക്ഷയുണ്ടാകൂ. ഫലം അന്തിമമായിരിക്കും.
എന്നാൽ വിദ്യാ‌ര്‍ത്ഥികളില്‍ പ്രതീക്ഷയാണ്, ആശങ്കയല്ല വേണ്ടതെന്ന് ബെഞ്ച് നിരീക്ഷിച്ചു. പരീക്ഷ റദ്ദാക്കിയത് പുനപ്പരിശോധിക്കേണ്ട ആവശ്യമില്ലെന്നും വ്യക്തമാക്കി. കേസ് ഇന്ന് വീണ്ടും പരിഗണിക്കും.

അതേസമയം കേ​ര​ള​ത്തി​ൽ സെ​പ്തം​ബ​ര്‍​ ആറിന് ​ആ​രം​ഭി​ക്കാ​നി​രി​ക്കു​ന്ന​ ​പ്ലസ് വ​ണ്‍​ ​പരീ​ക്ഷ​ ​റ​ദ്ദാ​ക്ക​ണ​മെ​ന്ന​ ​ര​ക്ഷി​താ​ക്ക​ളു​ടെ​ ​ആ​വ​ശ്യ​ത്തി​ല്‍​ ​ഇ​ന്ന് ​അ​ന്തി​മ​ ​തീ​രു​മാ​നം​ ​അ​റി​യി​ക്ക​ണ​മെ​ന്ന് ​സു​പ്രീം​കോ​ട​തി​ ​കേ​ര​ള​ത്തി​ന് ​നി​‌​ര്‍​ദേ​ശം​ ​ന​ല്‍​കി.​ ​ഇ​ന്നു​ത​ന്നെ​ ​അ​ന്തി​മ​ ​വി​ധി​യു​ണ്ടാ​കു​മെ​ന്നും​ ​ജ​സ്റ്റി​സു​മാ​രാ​യ​ ​എ.​എം.​ഖാ​ന്‍​ ​വി​ല്‍​ക്ക​ര്‍,​​​ ​ദി​നേ​ശ് ​മ​ഹേ​ശ്വ​രി​ ​എ​ന്നി​വ​രു​ള്‍​പ്പെ​ട്ട​ ​ബെ​ഞ്ച് ​വ്യ​ക്ത​മാ​ക്കി.​ ​തീ​രു​മാ​നം​ ​അ​റി​യി​ക്കാ​ന്‍​ ​ഒ​രാ​ഴ്ച​ ​സ​മ​യം​ ​കേ​ര​ളം​ ​ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും​ ​അ​ടി​യ​ന്ത​ര​മാ​യി​ ​മ​റു​പ​ടി​ ​സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്ന് ​ബെ​ഞ്ച് ​നി​ര്‍​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.