"നിങ്ങളെല്ലാവരും ഹൃദയൈക്യവും , അനുകമ്പയും, സഹോദരസ്നേഹവും, കരുണയും, വിനയവും ഉള്ളവരായിരിക്കുവിൻ." 1 പത്രോസ് 3:8
കൽക്കട്ട ചേരിയിൽ ദിവസങ്ങളായി പട്ടിണിയിലായ ഒരു കുടുംബത്തെക്കുറിച്ചറിഞ്ഞ മദർ തെരെസ ഭക്ഷണവുമായി അവരെ സമീപിച്ചു. അവർ അത് പകുത്ത് അതുമായി അടുത്ത കുടിലിലേക്ക് പോകുന്നതുകണ്ടു മദർ ചോദിച്ചു "എന്തേ വിശന്നിരിക്കുന്ന നിങ്ങൾ ഭക്ഷണവുമായി മറ്റൊരിടത്തേയ്ക്ക്?" അതിനുള്ള മറുപടി മദറിനെ സ്പർശിച്ചു. "ഞങ്ങളുടെ അയൽപക്കത്തുള്ള ഒരു കുടുംബവും ഞങ്ങളെപ്പോലെ ദിവസങ്ങളായി പട്ടിണിയിലാണ്. ഇത് അവർക്കുനൽകാനാണ്."
ഇതാണ് യഥാർത്ഥ സഹാനുഭൂതി. ഇന്ന് സഹാനുഭൂതിയെക്കുറിച്ചാകാം. വിദ്യാഭ്യാസത്തിൽ ബുദ്ധിയുടെ വികാസത്തിന്നാണ് നാം പ്രാധാന്യം കൊടുക്കുന്നത്. എന്നാൽ ബുദ്ധിയുടെ വികാസംപോലെതന്നെ പ്രധാനപ്പെട്ടതാണ് വൈകാരിക ബുദ്ധിയുടെ വികാസവും. വൈകാരിക ബുദ്ധിയുടെ വികാസം ബുദ്ധിയോടൊപ്പം നടക്കാതെവരുന്നവരിൽ സ്വാർത്ഥതയും, കാരുണ്യമില്ലായ്കയും, സ്വയബോധമില്ലായ്കയും, ആത്മനിയന്ത്രണമില്ലായ്കയും, അലസതയും കുടിയിരിക്കും. വിദ്യാഭ്യാസം ഉണ്ടായിട്ടും മനുഷ്യപ്പറ്റില്ലാതെ പെരുമാറുന്ന ഓഫീസർമാർ, വിദ്യാഭ്യാസം ഉണ്ടായിട്ടും മോഷണം, അഴിമതി, ക്രൂരത എന്നിവ നടത്തുന്നവർ എല്ലാം ഇതിനുള്ള ഉദാഹരണങ്ങളാണ്.
വൈകാരിക ബുദ്ധിയുടെ ഘടകങ്ങൾ 1. ആത്മബോധം 2. ആത്മനിയന്ത്രണം 3. പ്രചോദനം 4. സഹാനുഭൂതി 5. സാമൂഹിക പാടവങ്ങൾ എന്നിവയാണ്. ഇവയിൽ ഏറ്റവും മുന്നിട്ടുനിൽക്കേണ്ടത് സഹാനുഭൂതിയാണ് (Empathy). മറ്റുള്ളവരുടെ വികാരങ്ങൾ അവരുടെ സ്ഥാനത്തുനിന്ന് മനസിലാക്കാനും, താതാത്മ്യം പ്രാപിക്കാനുമുള്ള കഴിവിനെയാണ് സഹാനുഭൂതി എന്നുവിളിക്കുന്നത്. ജീവിതത്തിന്റെ ഏതു തുറയിലാണെങ്കിലും സഹാനുഭൂതിയുണ്ടെങ്കിൽ ഒരാൾക്ക് വളരെയേറെ നന്മകൾ ചെയ്യുവാനും, മറ്റുള്ളവർക്ക് സ്വീകാര്യമായി പെരുമാറാനും സാധിക്കും.
"സന്തോഷിക്കുന്നവരോടുകൂടെ സന്തോഷിക്കുവിൻ, കരയുന്നവരോടുകൂടെ കരയുവിൻ .......... ഔദ്ധത്യം വെടിഞ്ഞ് എളിയവരുടെ തലത്തിലേക്ക് ഇറങ്ങുവിൻ." റോമാ 12:15
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.