ഇന്ത്യന്‍ താരം ദീപികാ കുമാരി അമ്പെയ്ത്തിൽ ലോക റാങ്കിങ്ങില്‍ ഒന്നാമത്

ഇന്ത്യന്‍ താരം ദീപികാ കുമാരി അമ്പെയ്ത്തിൽ ലോക റാങ്കിങ്ങില്‍ ഒന്നാമത്

പാരിസ്: അമ്പെയ്ത്തിൽ ഇന്ത്യന്‍ താരം ദീപികാ കുമാരി ലോക റാങ്കിങ്ങില്‍ ഒന്നാമത്. വനിതാ സിംഗിള്‍സ് റീക്കര്‍വ് വിഭാഗത്തിലാണ് ദീപിക ലോകറാങ്കിങ്ങില്‍ ഒന്നാമതെത്തിയത്. ലോക കപ്പ് സ്റ്റേജ് ത്രീയില്‍ ട്രിപ്പിള്‍ സ്വര്‍ണം നേടിയതിന് പിന്നാലെയാണ് ഇന്ത്യ മറ്റൊരു നേട്ടം സ്വന്തമാക്കിയത്.

പാരിസില്‍ നടക്കുന്ന ലോകകപ്പില്‍ വനിതാ സിംഗിള്‍സ്, വനിതാ ടീം, മിക്‌സഡ് ടീം റീക്കര്‍വ് വിഭാഗങ്ങളിലാണ് ദീപിക സ്വർണമെഡൽ സ്വന്തമാക്കിയത്.

ഇരുപത്തിയേഴുകാരിയായ ദീപിക ഇതിന് മുന്‍പ് 2012ല്‍ റാങ്കിങില്‍ ഒന്നാമതെത്തിയിരുന്നു. 2021-ല്‍ രണ്ടാം തവണയാണ് ലോകകപ്പില്‍ വ്യക്തിഗത വിഭാഗത്തില്‍ ദീപിക സ്വര്‍ണം നേടുന്നത്. ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടിയ ഇന്ത്യന്‍ അമ്പെയ്ത്ത് ടീമിലെ ഏക വനിതാ താരമാണ് ദീപികാ കുമാരി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.