ദുബായിലേക്ക് എത്താം; ഇന്‍വെസ്റ്റർ വിസക്കാർ ഉള്‍പ്പടെ മൂന്ന് തരം വിസകളുളളവർക്ക് കൂടി

ദുബായിലേക്ക് എത്താം; ഇന്‍വെസ്റ്റർ വിസക്കാർ ഉള്‍പ്പടെ മൂന്ന് തരം വിസകളുളളവർക്ക് കൂടി

ദുബായ്: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് ഗോള്‍ഡന്‍ വിസക്കാരെ കൂടാതെ മൂന്ന് തരം വിസക്കാർക്കുകൂടി പ്രവേശനനുമതി നല്‍കി. ഇന്‍വെസ്റ്റർ വിസ, പാർട്ണർ വിസ, ബിസിനസ് വിസ എന്നിവർക്ക് രാജ്യത്തേക്ക് വരാനുളള അനുമതിയാണ് നല്‍കിയിട്ടുളളത്.

വിവിധ ട്രാവല്‍ ഏജന്‍സികള്‍ ഇതുമായി ബന്ധപ്പെട്ട സേവനം നല്‍കുന്നതായി അറിയിച്ചിട്ടുണ്ട്. 48 മണിക്കൂർ കാലാവധിയുളള കോവിഡ് നെഗറ്റീവ് പിസിആർ സർട്ടിഫിക്കറ്റ്, ദുബായിലെത്തിയാല്‍ 10 ദിവസത്തെ ക്വാറന്റീന്‍ (എവിടെയാണ് ക്വാറന്റീനില്‍ കഴിയുന്നത് എന്ന് വ്യക്തമാക്കണം) എന്നീ കാര്യങ്ങള്‍ ഉള്‍പ്പടെ അപേക്ഷ സമർപ്പിക്കാം. അപേക്ഷിച്ച് അഞ്ച് ദിവസത്തിനുളളില്‍ അനുമതി ലഭിക്കും.

കഴിഞ്ഞ ദിവസം ഇങ്ങനെ നാലുപേർ ഷാ‍ർജയിലെത്തി. ടിക്കറ്റുള്‍പ്പടെയുളള കാര്യങ്ങള്‍ക്കായി ഏകദേശം 8500 ദിർഹം ചെലവുവരുമെന്നാണ് അറിയുന്നത്. അതായത് ഏകദേശം ഒരുലക്ഷത്തി എഴുപതിനായിരം ഇന്ത്യന്‍ രൂപ. കഴിഞ്ഞ ഏപ്രില്‍ 25 മുതലാണ് ഇന്ത്യയില്‍ നിന്നുളളവർക്ക് യുഎഇ യാത്രാവിലക്ക് ഏർപ്പെടുത്തിയത്. യാത്രാവിലക്ക് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തുടരുമെന്ന് എമിറേറ്റ്സ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയതോടെ യാത്രാവിലക്ക് നീളുമന്ന് ഉറപ്പായി. നാട്ടില്‍ നിന്നും അത്യാവശ്യമായി എത്തേണ്ട പലർക്കും ഇന്‍വെസ്റ്റർ-ബിസിനസ് -പാർട്നർ വിസക്കാർക്കുകൂടി യാത്രാനുമതി നല്‍കിയത് ആശ്വാസമായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.