സീറോമലബാര്‍ യൂറോപ്യന്‍ യൂണിയന്റെ നേതൃത്വത്തില്‍ നടന്ന ലീഡര്‍ഷിപ്പ് മീറ്റ് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. ബിഷപ്പ് മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് സ്വഗതം പറഞ്ഞ യോഗത്തില്‍ ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യപ്രഭാഷണം നടത്തി.
ദുക്റാന തിരുനാള്‍ ദിവസം അപ്പസ്തോലിക്ക് വിസിറ്റേഷന്‍ യൂറോപ്പിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഈ സൂം മീറ്റിംഗില്‍, വേദപാഠം അധ്യാപകര്‍, അപ്പസ്ത്യേലിക് വിസിറ്റേഷന്‍ യൂറോപ്പിന്റെ ഭാരവാഹികളും മറ്റ് അംഗങ്ങളും ഉള്‍പ്പടെ 400 ഓളം ആള്‍ക്കാര്‍ പങ്കെടത്തു. കൂടാതെ അമ്പതോളം വൈദികരും സന്യസ്തരും സഹിഹിതരായിരുന്നു.
ഓരോ രാജ്യങ്ങളിലും നിന്നുള്ള കോര്‍ഡിനേറ്റര്‍മാര്‍ അവിടങ്ങളിലെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അപ്പസ്തോലിക്ക് വിസിറ്റേഷനു കീഴില്‍ 109 കുര്‍ബാന സെന്ററുകളുണ്ട്. ഇതില്‍ ഏറ്റവും കൂടുതല്‍ അയര്‍ലന്റിലാണ്. ഇവിടെ നാല് പ്രൊവിന്‍സുകളിലായി 37 കുര്‍ബാന സെന്ററുകളുണ്ട്
മുഖ്യപ്രഭാഷണം നടത്തിയ ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍, 'ഒരുമിച്ച് നടക്കുക, ഒരുമിച്ച് പ്രവര്‍ത്തിക്കുക ഒരുമിച്ച് കെട്ടിപ്പടുക്കുക(walk together,work together build together )'എന്ന സന്ദേശം വളരെ മനോഹരമായി അവതരിപിച്ചു. ഫാ ബിനോജ് മുളവരിക്കല്‍ സമ്മേളനത്തിന്റെ അവതരാകനായിരുന്നു. ബിഷപ്പ് മാര്‍ സ്റ്റീഫന്‍ ചിറപ്പണത്തിന്റെ പ്രാര്‍ത്ഥനയോടെയും ആശീര്‍വാദത്തോടെയും സമ്മേളനം സമാപിച്ചു. ഈ കാലഘട്ടത്തില്‍ സഭ ഒന്നായി ഒറ്റസ്വരത്തോടെ വര്‍ത്തിക്കണമെന്ന അവബോധം ഉളവാക്കാന്‍ സമ്മേളനം കൊണ്ടു സാധിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26