'രാജ്യത്ത് നീതി വെന്റിലേറ്ററില്‍, ലജ്ജയുണ്ട്, സങ്കടമുണ്ട്'; സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ മെഹുവ മൊയ്ത്ര

 'രാജ്യത്ത് നീതി വെന്റിലേറ്ററില്‍, ലജ്ജയുണ്ട്, സങ്കടമുണ്ട്'; സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ മെഹുവ മൊയ്ത്ര

കൊല്‍ക്കത്ത: മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ കസ്റ്റഡി മരണത്തില്‍ പ്രതികരണവുമായി തൃണമൂല്‍ എംപി മെഹുവ മൊയ്ത്ര. 'ഈ രാജ്യത്ത് നീതി വെന്റിലേറ്ററിലായതില്‍ ലജ്ജയുണ്ട്, സങ്കടമുണ്ട്'-മെഹുവ വ്യക്തമാക്കി.

എണ്‍പത്തിനാലുകാരനായ ഫാ.സ്റ്റാന്‍ സ്വാമി ജാമ്യത്തിനായി കാത്തിരിക്കുമ്പോഴാണ് മരിച്ചത്. കഴിഞ്ഞ ഒക്ടോബറില്‍ അര്‍ധരാത്രി വീട് റെയ്ഡ് ചെയ്താണ് അദ്ദേഹത്തെ എന്‍.ഐ.എ അറസ്റ്റ് ചെയ്തത്. അസുഖത്തിന് സ്ഥിരീകരിക്കുന്ന തെളിവില്ലെന്ന് പറഞ്ഞ് എന്‍.ഐ.എ അദ്ദേഹത്തിന്റെ ജാമ്യത്തെ എതിര്‍ക്കുകയായിരുന്നു.

ആദിവാസികളുടെ അവകാശ സംരക്ഷണത്തിനായി ജീവിതം മാറ്റിവെച്ച ജസ്യൂട്ട് പുരോഹിതനായ സ്റ്റാന്‍ സ്വാമിയെ മാവോവാദിബന്ധം ആരോപിച്ച് അറസ്റ്റു ചെയ്തതതും യു.എ.പി.എ. ചുമത്തി ജയിലില്‍ അടച്ചതും സാമാന്യ നീതിയുടെ ലംഘനമാണെന്നും മെഹുവ മൊയ്ത്ര പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.