തൃശൂര്‍: മില്‍മ ചെയര്‍മാന്‍ പി.എ ബാലന്‍ മാസ്റ്റര്‍ (73)അന്തരിച്ചു. തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
മില്‍മയുടെ സ്ഥാപക നേതാക്കളിലൊരാളാണ് ബാലന്‍ മാസ്റ്റര്‍. 30 വര്‍ഷത്തിലേറെ മില്‍മയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരുന്നു. ആറു വര്‍ഷമായി മില്‍മയുടെ ചെയര്‍മാനാണ്. തൃശൂര്‍ ജില്ലാ മില്‍ക്ക് സപ്ലൈ യൂണിയന്‍ ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
കാര്‍ഷിക കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റായ ബാലന്‍, മില്‍ക്ക് സൊസൈറ്റീസ് അസോസിയേഷന്‍ പ്രസിഡന്റ്, സംസ്ഥാന സഹകരണ യൂണിയന്‍ മെമ്പര്‍ എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു. ഇന്ത്യന്‍ ഇക്കണോമിക് ആന്‍ഡ് റിസര്‍ച്ച് അസോസിയേഷന്റെ ലീഡിങ് മില്‍ക്ക് എന്റര്‍പ്രണര്‍ പുരസ്‌കാരവും മികച്ച സഹകാരിക്കുള്ള പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. തൃശൂര്‍ അവിണിശ്ശേരി ക്ഷീരസംഘം പ്രസിഡന്റാണ്.
മില്‍മയുടെ സ്ഥാപക നേതാക്കളിലൊരാളായ പി.എ ബാലന്‍ മാസ്റ്റര്‍ 1980 ല്‍ മില്‍മയുടെ രൂപീകരണത്തിന് മുന്‍പ് തന്നെ ക്ഷീരകര്‍ഷകരുടെ ഉന്നമനത്തിനായി രൂപീകരിച്ച സ്റ്റേറ്റ് മില്‍ക്ക് സൊസൈറ്റീസ് അസോസിയേഷന്‍ ഭാരവാഹി ആയി പ്രവര്‍ത്തിച്ചിരുന്നു.
3000ല്‍ പരം ക്ഷീരസഹകരണ സംഘങ്ങളും 10 ലക്ഷത്തിലേറെ ക്ഷീരകര്‍ഷകരും, 3000 കോടിയിലേറെ വിറ്റുവരവുമുള്ള കേരളത്തിലെ ഏറ്റവും വലിയ സഹകരണ പ്രസ്ഥാനമായി മില്‍മയെ വളര്‍ത്തുന്നതില്‍ മുന്‍കൈയെടുത്തു പ്രവര്‍ത്തിച്ച കര്‍ഷക നേതാവാണ് ബാലന്‍ മാസ്റ്റര്‍.
റിട്ടയേര്‍ഡ് കെ.എസ്.എഫ്.ഇ ഉദ്യോഗസ്ഥ വാസന്തി ദേവി ആണ് ഭാര്യ. മക്കള്‍: രഞ്ജിത്ത് ബാലന്‍ (ഐ.ടി വ്യവസായി, തിരുവനന്തപുരം ടെക്നോപാര്‍ക്ക് മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം), രശ്മി ഷാജി. മരുമക്കള്‍: ഷാജി ബാലകൃഷ്ണന്‍ ( ദുബായ് ) മഞ്ജു രഞ്ജിത്ത് ( സിസ്റ്റം അനലിസ്റ്റ്, യൂ.എസ്.ടി ഗ്ലോബല്‍, ഇന്‍ഫോപാര്‍ക്ക് ).
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.