ഡാളസ് സെന്റ് തോമസ് സീറോ മലബാർ ദേവാലയത്തിൽ ദുക്‌റാന തിരുനാള്‍ ജൂലൈ മൂന്ന് മുതൽ എട്ട് വരെ

ഡാളസ് സെന്റ് തോമസ് സീറോ മലബാർ ദേവാലയത്തിൽ ദുക്‌റാന തിരുനാള്‍ ജൂലൈ മൂന്ന് മുതൽ എട്ട് വരെ

ഡാളസ്: ഡാളസ് സെന്റ് തോമസ് സീറോ മലബാർ ദേവാലയത്തിൽ വിശുദ്ധ തോമാശ്ശീഹായുടെ ദുക്‌റാന തിരുനാള്‍ ഭക്ത്യാദരപൂർവം കൊണ്ടാടുന്നു. ജൂലൈ മൂന്ന് മുതൽ ജൂലൈ എട്ട് വരെയാണ് തിരുനാൾ ആഘോഷം. ജൂലൈ മൂന്ന് വ്യാഴാഴ്ച വൈകിട്ട് ആറ് മണിക്ക് കൊടിയേറ്റും വിശുദ്ധ കുർബാനയും ലദീഞ്ഞും നടക്കും. ഫാ. സിബി സെബാസ്റ്റ്യൻ എം.എസ്.ടി ചടങ്ങുകൾക്ക് മുഖ്യകാർമികനാകും.

ജൂലൈ നാല് വെള്ളി വൈകിട്ട് ആറ് മണിക്ക് ഫാ. മാത്യു മ‍ഞ്ഞനാട്ടിന്റെ മുഖ്യകാർമികത്വത്തിൽ ദിവ്യബലിയും ലദീഞ്ഞും ഉണ്ടായിരിക്കും. 7.30ന് സെന്റ് തോമസ് നൈറ്റിനോട് അനുബന്ധിച്ച് വിവിധ കലാപരിപാടികൾ അരങ്ങേറും. ജൂലൈ അഞ്ച് ശനിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് നടക്കുന്ന ദിവ്യബലിക്ക് ഫാ. സന്തോഷ് അധികാരത്തിൽ ഒ.എഫ്.എം മുഖ്യകാർമികനാകും. തുടർന്ന് ഏഴ് മണിക്ക് പ്രശസ്ത പിന്നണി ​ഗായകൻ ഫ്രാങ്കോ നയിക്കുന്ന സം​ഗീത നിശ ജൂബിലി ഹാളിൽ നടക്കും.



ജൂലൈ ആറ് തിങ്കളാഴ്ച രാവിലെ 8.30ന്റെ ദിവ്യബലിക്ക് ഫാ. സിബി സെബാസ്റ്റ്യൻ എം.എസ്.ടി മുഖ്യകാർമികത്വം വഹിക്കും. വൈകിട്ട് നാല് മണിക്ക് ആഘോഷമായ ദിവ്യബലി ഉണ്ടായിരിക്കും. ഫാ. ബിനു ജോസഫ് കിഴുകണ്ടയിൽ, ഫാ. ജോർജ് ജോസഫ് താന്നിനിൽക്കുംതടത്തിൽ, ഫാ. ജോർജ് വാണിയപുരക്കൽ, ഫാ. എബ്രഹാം കളരിക്കൽ, ഫാ. എബ്രഹാം തോമസ് എന്നിവർ കാർമികരാകും. തുടർന്ന് സ്നേഹ വിരുന്നും ഉണ്ടാകും.

ജൂലൈ എട്ട് തിങ്കളാഴ്ച രാവിലെ 8.30ന് നടക്കുന്ന ദിവ്യബലിയോടു കൂടി തിരുനാൾ സമാപിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.