കര്‍ണാടക സ്വദേശി ഫാ ദീപക് വലേറിയന്‍ തൗറാ ഡല്‍ഹി സഹായ മെത്രാന്‍

കര്‍ണാടക സ്വദേശി ഫാ ദീപക് വലേറിയന്‍ തൗറാ ഡല്‍ഹി സഹായ മെത്രാന്‍

ന്യുഡല്‍ഹി: ഡല്‍ഹി അതിരൂപതയുടെ സഹായ മെത്രാനായി റാഞ്ചി സെ ആല്‍ബര്‍ട്ട്ഫാ കോളേജ് റെക്ടര്‍ ഫാ ദീപക് വലേറിയന്‍ തൗറെ ഫ്രാന്‍സിസ് മാര്‍പ്പാപ്പ നിയമിച്ചു. ജൂലൈ 16നാണ് ഫ്രാന്‍സീസ് പാപ്പാ ഈ നിയമന ഉത്തരവ് പുറപ്പെടുവിച്ചത്.1967 ആഗസ്റ്റ് രണ്ടിന് ജനിച്ച 54കാരനായ അദ്ദേഹം ബീഹാറിലെ മുസ്സാഫര്‍പ്പുര്‍ രൂപതയ്ക്കു വേണ്ടി പൗരോഹിത്യം സ്വീകരിക്കുകയും ഇടവകവികാരി, മൈനര്‍ സെമിനാരി റെക്ടര്‍, മുസ്സാഫര്‍പ്പുര്‍ രൂപതാ മെത്രാന്റെ കാര്യദര്‍ശി, രൂപതാ യുവജനവേദിയുടെ മേധാവി, ബീഹാര്‍, ജാര്‍ഖണ്ഡ്, ആന്റമാന്‍ മെത്രാന്‍ സിമിതിയുടെ പ്രാദേശിക കാര്യദര്‍ശി, റാഞ്ചിയിലെ സെന്റ് ആല്‍ബര്‍ട്‌സ് കോളേജിന്റെ മേധാവി എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

1910 സെപ്റ്റംബര്‍ 13 ന് ആഗ്ര, ലാഹോര്‍ അതിരൂപതകളില്‍ നിന്ന് സ്ഥാപിതമായ സിംല അതിരൂപതയുടെ ഭാഗമായിരുന്നു ഡല്‍ഹി പ്രദേശം. 1937 ഏപ്രില്‍ 13ന് ഡല്‍ഹി സിംല മെട്രോപൊളിറ്റന്‍ അതിരൂപത എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു. ഡല്‍ഹി അതിരൂപത ഇപ്പോഴത്തെ മെത്രാപ്പോലീത്ത റവ ഡോ അനില്‍ കൂട്ടോയാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26