സാമ്പത്തിക ബാധ്യത: വയനാട്ടില്‍ ബസുടമ ആത്മഹത്യ ചെയ്തു

സാമ്പത്തിക ബാധ്യത: വയനാട്ടില്‍ ബസുടമ ആത്മഹത്യ ചെയ്തു

വയനാട്: സാമ്പത്തിക ബാധ്യത മൂലം വയനാട്ടില്‍ ബസുടമ ആത്മഹത്യ ചെയ്തു. വയനാട് അമ്പലവയലിലാണ് സംഭവം. സ്വകാര്യ ബസുടമയായ കടല്‍മാട് പെരുമ്പാടിക്കുന്ന് പാലഞ്ചേരി സ്വദേശി പി. സി രാജമണി ആണ് മരിച്ചത്. 48 വയസായിരുന്നു. ഇയാളെ വീടിന് സമീപത്തെ തോട്ടത്തില്‍ വിഷം കഴിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കടല്‍മാട്-സുല്‍ത്താന്‍ബത്തേരി റൂട്ടിലോടുന്ന ബ്രഹ്മപുത്ര ബസുടമയാണ് രാജമണി. കോവിഡ് മൂലം വരുമാനം നിലച്ചതിലുള്ള മനോവിഷമത്തില്‍ രാജമണി ആത്മഹത്യ ചെയ്തതാണെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

അതേസമയം കഴിഞ്ഞ ദിവസം ഒരു ബേക്കറി ഉടമയും കടബാധ്യത മൂലം ആത്മഹത്യ ചെയ്തിരുന്നു. ഇരുമ്പുപാലം സ്വദേശി ജി.വിനോദിനെയാണ് ഇന്നലെ രാവിലെ കടയ്ക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കച്ചവട ആവശ്യങ്ങള്‍ക്ക് വിനോദ് ചില സ്ഥാപനങ്ങളില്‍ നിന്നടക്കം പണം കടമെടുത്തിരുന്നുവെന്നും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ കടതുറക്കാനാകാതെ പ്രയാസത്തിലായിരുന്നുവെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്. കാറ്റഗറി സി യില്‍ ഉള്‍പ്പെട്ട അടിമാലി പഞ്ചായത്ത് പരിധിയില്‍ ആഴ്ചയില്‍ ഒരു ദിവസമാണ് വ്യാപാര സ്ഥാപനങ്ങള്‍ക്ക് തുറക്കാന്‍ അനുമതി. ഇത് മൂലം വ്യാപാരികള്‍ കടുത്ത സാമ്പത്തിക ബാധ്യതയിലാണ്. ധനകാര്യ സ്ഥാപനങ്ങള്‍ വായ്പ തുക തിരിച്ചടക്കാന്‍ സമ്മര്‍ദ്ദവും ചെലുത്തുന്നുണ്ട്. സംസ്ഥാനത്തെ അനാവശ്യമായ നിയന്ത്രണങ്ങള്‍ മൂലം ജനങ്ങള്‍ വലയുകയാണ്. കട ബാധ്യത മൂലം ജൂലൈ 17ന് പാലക്കാട് ലൈറ്റ് ആന്‍ഡ് സൗണ്ട്‌സ് ഉടമ ആത്മഹത്യ ചെയ്തിരുന്നു. ഈ മേഖലയില്‍ നിന്നും അഞ്ചുപേരാണ് ഇതുവരെ ആത്മഹത്യ ചെയ്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.