തായ്പേയ്: മൂന്നു വ്യത്യസ്ത കമ്പനികളുടെ കോവിഡ് വാക്സിനുകള്‍ സ്വീകരിച്ച് തായ് വാനിലെ യുവാവ്. ആദ്യം ആസ്ട്ര സെനക്ക, രണ്ടാമത് ഫൈസര്‍, മൂന്നാമത് മൊഡേണ എന്നിങ്ങനെയാണ് തായ് വാന്‍ പൗരനില്‍ വാക്സിന്‍ ഡോസുകള്‍ കുത്തിവെച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏപ്രില്‍ 21-ന് വടക്കന്‍ തായ് വാനിലെ ആശുപത്രിയിലാണ് യുവാവിന് അസ്ട്രസെനക്ക വാക്സിന്‍ നല്‍കിയതെന്ന് ചൈനീസ് മാധ്യമമായ ആപ്പിള്‍ ഡെയ്ലി റിപ്പോര്‍ട്ട് ചെയ്തു. പിന്നീട് ഇയാള്‍ ജൂണ്‍ 11-ന് വിദേശ യാത്ര നടത്തിയപ്പോള്‍ ഫൈസര്‍ വാക്സിനാണ് സെക്കന്‍ഡ് ഡോസ് സ്വീകരിച്ചത്. ജൂലൈ രണ്ടിന് ഇയാള്‍ മൊഡേണയുടെ ഡോസും സ്വീകരിച്ചു.
ഫൈസര്‍, മൊഡേണ എന്നിവയുടെ വാക്‌സിന്‍ ഡോസുകള്‍ സ്വീകരിച്ചതായി രേഖപ്പെടുത്തുന്നതിനിടയിലാണ് ഇയാള്‍ ആദ്യ ഡോസ് അസ്ട്ര സെനകയുടേത് സ്വീകരിച്ചതായി ശ്രദ്ധയില്‍പ്പെട്ടതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. അതേസമയം, വിദേശത്ത് ഒരാള്‍ക്ക് കോവിഡ് വാക്സിന്‍ ലഭിച്ചിട്ടുണ്ടോ എന്ന് പ്രാദേശിക അധികൃതര്‍ക്ക് അറിയാന്‍ സാധിക്കില്ലെന്ന് നാഷണല്‍ തായ്വാന്‍ യൂണിവേഴ്സിറ്റി ആശുപത്രി മേധാവി ഹുവാങ് ലീ മിന്‍ പറഞ്ഞു. ഇയാള്‍ക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളുണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
വിവിധ വാക്സിന്‍ ഡോസുകള്‍ നല്‍കുന്നത് തായ്വാനില്‍ അംഗീകരിച്ചിട്ടില്ല. ചില പഠനങ്ങളില്‍ അസ്ട്ര സെനകയുടെ വാക്സിനും ഫൈസറിന്റെ വാക്സിനും നല്‍കുന്നത് കൂടുതല്‍ ഫലപ്രദമാണെന്ന് അവകാശപ്പെടുന്നുണ്ട്. വ്യത്യസ്ത വാക്സീനുകള്‍ നല്‍കുന്നതില്‍ തായ്വാനും ക്ലിനിക്കല്‍ ട്രയല്‍ നടത്തുകയാണ്. മൂന്ന് മാസത്തിനുള്ളില്‍ ഫലം ലഭിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.