വിദേശ വിനിമയ ചട്ട ലംഘനം; ഫ്ളിപ്‌കാര്‍ട്ടിന് 10,600 കോടി രൂപയുടെ നോട്ടീസ് അയച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

വിദേശ വിനിമയ ചട്ട ലംഘനം; ഫ്ളിപ്‌കാര്‍ട്ടിന് 10,600 കോടി രൂപയുടെ നോട്ടീസ് അയച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

ന്യൂഡല്‍ഹി: വിദേശ നിക്ഷേപ നിയമങ്ങള്‍ തെറ്റിച്ചതിനാല്‍ പ്രമുഖ ഇ-കൊമേഴ്സ് സ്ഥാപനമായ ഫ്ളിപ്കാർട്ടിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് 10,600 കോടി രൂപയുടെ കാരണം കാണിക്കൽ നോട്ടീസ് നൽകി.

ഫ്ളിപ്കാർട്ട് സ്ഥാപകരായ സച്ചിൻ ബൻസാലും ബിന്നി ബൻസാലും ഉൾപ്പടെ 10 സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവർക്കാണ് നോട്ടീസ് അയച്ചത്. വിദേശ വിനിമയ മാനേജ്മെന്റ് നിയമത്തിന്റെ വിധിനിർണയ അതോറിറ്റി ജൂലൈയിൽ പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ ഏജൻസി കുറ്റം ചുമത്തിയിട്ടുള്ളത്.

2009നും 2015നും ഇടയിൽ ഫ്ളിപ്കാർട്ടും സിംഗപൂരിലെ സ്ഥാപനവും ഉൾപ്പടെയുള്ളവ നടത്തിയ നിക്ഷേപം സംബന്ധിച്ചാണ് നിയമലംഘന ആരോപണമുള്ളത്. 2018ൽ വാൾമാർട്ട് ഫ്ളിപ്കാർട്ടിനെ ഏറ്റെടുത്തിരുന്നു.
ഇ.ഡിയുടെ നോട്ടീസ് പ്രകാരം കാര്യങ്ങൾ വിശദമായി വിലയിരുത്തിവരികയാണെന്ന് ഫ്ളിപ്കാർട്ട് അധികൃതർ പറഞ്ഞു. 2012ലാണ് ഇതുസംബന്ധിച്ച് ഇ.ഡി അന്വേഷണം ആരംഭിച്ചത്.

ഓണ്‍ലൈന്‍ വാണിജ്യരംഗത്തെ ഭീമന്മാരായ ഫ്ലിപ്‌കാ‌ര്‍ട്ടും ആമസോണും വര്‍ഷങ്ങളായി വിദേശനിക്ഷേപങ്ങള്‍ സംബന്ധിച്ച ഇന്ത്യന്‍ നിയമങ്ങള്‍ മറികടക്കുന്നതിന് നിയമവിരുദ്ധമായ പല കാര്യങ്ങളും ചെയ്യുന്നുണ്ടെന്ന് ഇ.ഡിക്ക് വിവരം ലഭിച്ചിരുന്നു. ഇതിനെ തുടര്‍‌ന്ന് കുറെക്കാലമായി ഇ.ഡി അന്വേഷണത്തിലായിരുന്നു.

മറ്റൊരു വിദേശ വെബ്സൈറ്റായ ഡബ്ലിയു എസ് റീട്ടെയിലുമായി ചേര്‍‌ന്ന് തങ്ങളുടെ സാധനങ്ങള്‍ അവരുടെ സൈറ്റ് വഴി വിറ്റുവെന്ന വിവരം ലഭിച്ചതിനെ തുട‌ര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഫ്ലിപ്കാര്‍ട്ട് തിരിമറി കണ്ടെത്തുന്നതെന്ന് എന്‍ഫോഴ്സ്മെന്റ് പറഞ്ഞു. എന്നാല്‍ ഇത് സംബന്ധിച്ച്‌ ഔദ്യോഗികമായ അറിയിപ്പ് ഇ.ഡിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.