യുഎഇയില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്; ഹോട്ടലുകള്‍ പൂർണതോതില്‍ പ്രവ‍ർത്തിക്കാം

യുഎഇയില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്;  ഹോട്ടലുകള്‍ പൂർണതോതില്‍ പ്രവ‍ർത്തിക്കാം

അബുദബി:  യുഎഇയില്‍ കോവിഡ് പശ്ചാത്തലത്തില്‍ വിവിധ മേഖലകളില്‍ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചു. സിനിമാശാലകള്‍ക്ക് ഉള്‍ക്കൊളളാവുന്നതിന്‍റെ 80 ശതമാനമെന്ന രീതിയില്‍ പ്രവർത്തിക്കാം.

മറ്റ് ഇളവുകള്‍ 

• ഹോട്ടലുകള്‍ക്ക് പൂർണതോതില്‍ പ്രവർത്തനമാകാം
കഫേകളിലും ഹോട്ടലുകളിലും മേശക്കുചുറ്റും ഇരിക്കാവുന്ന ആളുകളുടെ പരിധി 10 ആയി ഉയർത്തി.കഴിക്കുമ്പോള്‍ മാത്രമാണ് മാസ്ക് മാറ്റാന്‍ അനുമതി.

• പൊതു ചടങ്ങുകള്‍ ഉള്‍ക്കൊളളാവുന്നതിന്‍റെ 60 ശതമാനമെന്ന രീതിയില്‍ സംഘടിപ്പിക്കാം. അതിഥികള്‍ക്ക് സാമൂഹിക അകലം പാലിക്കാനുളള സ്ഥലമുണ്ടായിരിക്കണം

• പൊതു ഗതാഗതത്തില്‍ 75 ശതമാനമെന്ന രീതിയില്‍ ഗതാഗതമാകാം

• അതിഥികളുടെ എണ്ണം 300 കവിയാതെ ഉള്‍ക്കൊളളാവുന്നതിന്‍റ 60 ശതമാനമെന്ന രീതിയില്‍ വിവാഹചടങ്ങുകള്‍ സംഘടിപ്പിക്കാം.

• ചടങ്ങുകളിലും എക്സിബിഷനിലും വാക്സിനെടുത്തവർക്ക് മാത്രമാണ് പങ്കെടുക്കാന്‍ അനുമതി

• കോവിഡ് വാക്സിന്‍റെ രണ്ടാം ഡോസെടുത്ത് ആറുമാസത്തിലധികമായവരാവരുത്.

• പ്രായമായവും, ഗുരുതര അസുഖമുളളവരും കോവിഡ് വാക്സിനെടുത്ത് മൂന്ന് മാസം കഴിഞ്ഞവരാകരുത്.

യുഎഇയില്‍ റിപ്പോർട്ട് ചെയ്യുന്ന പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തിയ പശ്ചാത്തലത്തിലാണ് ഇളവുകള്‍ നല്‍കിയത്. ഇന്നലെ രാജ്യത്ത് 1410 പേരിലാണ് കോവിഡ് റിപ്പോർട്ട് ചെയ്തത്. 274480 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗം സ്ഥിരീകരിച്ചത്. 1399 പേർ രോഗമുക്തി നേടി. 4 മരണവും യുഎഇയില്‍ ഇന്നലെ റിപ്പോർട്ട് ചെയ്തു.

രാജ്യത്ത് ആകെ രോഗബാധിതർ 692964, രാജ്യത്തെ ആകെ രോഗമുക്തർ 669953, ആകെ മരണം 1975 .


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.